സര്‍ക്കാരിനെ സംബന്ധിച്ച് ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നു ബഡ്ജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു.
ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്ന് ധനമന്ത്രി.ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കും. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കും.
സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ നൽകും. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാൻ കുടുംബശ്രീക്ക് 5 കോടി രൂപയും വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി.
സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം
സംസ്ഥാനത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് ഏഴ് ശതമാനമായി ആയി കുറഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. പൊതു ആരോഗ്യ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ ശതമാനം കുറഞ്ഞ് ഒരു ഘട്ടത്തില്‍ 38 ശതമാനമായി താഴ്ന്നു. 2019 ല്‍ ഇത് 48 ശതമാനമായി. കൊവിഡ് കാലത്ത് മാഹഭൂരിപക്ഷം ജനങ്ങളും പൊജുആരോഗ്യ സംവിധാനങ്ങളാണ് ഉപയോഗിച്ചതെന്നും ധനമന്ത്രി പറഞ്ഞു