തൃത്താല പീഡനം: പിന്നിൽ വൻ ലഹരിമരുന്ന്, സെക്‌സ് മാഫിയയെന്ന് പോലീസ്

  തൃത്താല കറുകപുത്തൂരിൽ പെൺകുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് സെക്‌സ് റാക്കറ്റ് പ്രവർത്തിച്ചിട്ടുണ്ടെന്ന് പോലീസ്. രണ്ട് വർഷത്തോളം തുടർച്ചയായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലാണ് പോലീസിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്. മാരകമായ മയക്കുമരുന്നും പെൺകുട്ടിക്ക് നൽകിയിരുന്നു അഭിലാഷ്, നൗഫൽ എന്നീ രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ വീണിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന് മാതാവ്…

Read More

പ്രഭാത വാർത്തകൾ

  ◼️തലമുറ മാറ്റവുമായി സിപിഎം സംസ്ഥാന സമ്മേളനത്തിനു സമാപനം. പാര്‍ട്ടിനയങ്ങളും മാറ്റുകയാണെന്ന പ്രഖ്യാപനത്തോടെയാണ് സമ്മേളനം കൊച്ചിയില്‍ സമാപിച്ചത്. ഉന്നത വിദ്യാഭ്യാസ, വ്യവസായിക മേഖലകളില്‍ സ്വകാര്യ നിക്ഷേപം വേണമെന്നു നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരള നയരേഖ സമ്മേളനം അംഗീകരിച്ചു. വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങള്‍, റോഡും കെ റെയിലും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ വേണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നയരേഖയിലുള്ളത്. ◼️ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ നടപ്പാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം…

Read More

നടി ആക്രമിക്കപ്പെട്ട കേസ്; പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി അടക്കമുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവ് ശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 5 ലക്ഷം വീതം പിഴ അത്ജീവിതയ്ക്ക് നൽകണമെന്നും വിധി. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക ജയിൽവാസം അനുഭവിക്കണം. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം,…

Read More

കോവിഡ് വാക്‌സിന്‍: പുതിയ വിവരങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍.അടുത്ത ആറ് മാസത്തിനുള്ളില്‍ വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹര്‍ഷ് വര്‍ദ്ധന്‍. ‘വാക്‌സിന്‍ നിര്‍മാണ പ്രക്രിയയില്‍ രാജ്യം ഏറെ മുന്നിലാണ്. വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് മാസത്തിനുള്ളില്‍ വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ വിതരണം ചെയ്യുന്നതിനുള്ള ഒരുക്കത്തിലാണ്.’ ഹര്‍ഷ്…

Read More

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേട്; ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ. ഡിപ്പോ നിർമാണ ക്രമക്കേടിനും നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ആർ. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആർ. ഇന്ദുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ധനകാര്യ പരിശോധനാ വിഭാഗം സമർപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിന്…

Read More

ഇരട്ട വോട്ട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു; ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം

ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. വിഷയവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് കോടതിവിധി ഇരട്ട വോട്ട് തടയാൻ കൃത്യമായ നടപടികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാം. കള്ളവോട്ട് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിർദേശം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു ഇരട്ട വോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ എന്നിവരുടെ കാര്യം ബിഎൽഒമാർ നേരിട്ട്…

Read More

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളമില്ല; രോഗികള്‍ ദുരിതത്തില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വെള്ളമില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ആയിരക്കണക്കിന് രോഗികള്‍ പ്രതിസന്ധിയിലായി. ടാങ്കറിലെത്തിച്ച വെളളം ബക്കറ്റുകളില്‍ ശേഖരിച്ച് വാര്‍ഡിലെത്തിച്ചാണ് രോഗികളുടെ പ്രാഥമിക കാര്യങ്ങള്‍ തന്നെ നിര്‍വഹിച്ചത്. ( No water for second consecutive day at Kozhikode Medical College)ഇന്നലെ ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെളള ക്ഷാമം നേരിട്ട് തുടങ്ങിയത്. പൈപ്പ് ലൈന്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വെളളക്ഷാമം നേരിട്ടേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെയടക്കം അറിയിച്ചത് രാവിലെ…

Read More

കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിന് മുകളിലൂടെ ബസ് കയറുകയായിരുന്നു. നസ്രിയത്ത് മന്‍സിയ ആണ് മരിച്ചത്. എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്നു കുഞ്ഞ്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയാണ്. ഓട്ടോയിലിടിച്ചാണ്‍ സ്‌കൂട്ടര്‍ മറിഞ്ഞത്. വീണുപോയ കുഞ്ഞിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Read More

സുവർണ പ്രതീക്ഷയറ്റു: ഗുസ്തിയിൽ ബജ്‌റംഗ് പുനിയ സെമിയിൽ തോറ്റു, വെങ്കലത്തിനായി മത്സരിക്കും

ഒളിമ്പിക്‌സ് ഗുസ്തിയിൽ ഇന്ത്യൻ താരം ബജ്‌റംഗ് പുനിയ ഫൈനൽ കാണാതെ പുറത്ത്. 65 കിലോ വിഭാഗം ഫ്രീസ്റ്റൈൽ സെമിയിൽ അസർബൈജാൻ താരം ഹാജി അലവിയോടാണ് പുനിയ പരാജയപ്പെട്ടത്. 12-5നാണ് തോൽവി സെമിയിൽ പരാജയപ്പെട്ടെങ്കിലും പുനിയക്ക് വെങ്കല മെഡലിനായി മത്സരിക്കാം. രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ ഇറാൻ താരത്തെ പരാജയപ്പെടുത്തിയാണ് പുനിയ സെമിയിൽ കടന്നത്.

Read More

കലഹത്തില്‍ നിന്ന് കൂടിക്കാഴ്ചയിലേക്ക്; ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്

വൈറ്റ് ഹൗസില്‍ ഡോണള്‍ഡ് ട്രംപ്-സൊഹ്‌റാന്‍ മംദാനി കൂടിക്കാഴ്ച ഇന്ന്. ജനങ്ങളുടെ സുരക്ഷയും സാമ്പത്തികാവസ്ഥയും ചര്‍ച്ച ചെയ്യുമെന്ന് നിയുക്ത മേയര്‍. ന്യൂയോര്‍ക്ക് നഗരത്തിലെ താങ്ങാനാകാത്ത വില പ്രതിസന്ധിയും ചര്‍ച്ചയാക്കും. നിശിത വിമര്‍ശകരുമായിപ്പോലും ഇടപഴകാനുള്ള ട്രംപിന്റെ സന്നദ്ധതയാണ് കൂടിക്കാഴ്ചയിലൂടെ വെളിവാകുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് പ്രതികരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍ സൊഹ്‌റാന്‍ ക്വാമെ മംദാനി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമമായ ട്യൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. താന്‍ ഇതിന് സമ്മതിച്ചതായും കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ട്രംപ്…

Read More