കണ്ണൂരിൽ റിജിൽ മാക്കുറ്റിക്ക് എതിരെ വർഗീയ പ്രചാരണമെന്ന് യു ഡി എഫ്. എൽഡിഎഫ് കൗൺസിലർക്കെതിരെ കളക്ടർക്ക് പരാതി നൽകി യുഡിഎഫ്. 2017ൽ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസ് ആയിട്ടു. വോട്ട് ചെയ്യുമ്പോൾ ഓരോ വിശ്വാസിയും രണ്ട് തവണ ശ്രദ്ധിക്കുക എന്നും ക്യാപ്‌ഷനിൽ.
ആദികടലായി ഡിവിഷൻ കൗൺസിലർ അനിത ആണ് സ്റ്റാറ്റസ് ഇട്ടത്. കണ്ണൂർ കോർപ്പറേഷൻ ആദികടലായി ഡിവിഷനിൽ റിജിൽ മാക്കുറ്റിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. എന്നാൽ വിഷയത്തിൽ വിശദീകരണവുമായി അനിത രംഗത്തെത്തി.
അറിയാതെ സ്റ്റാറ്റസ് ആയത് ആണ്. ആരോ അയച്ചുതന്ന പോസ്റ്റ് ആണ്. ഡിലീറ്റ് ചെയ്യാൻ നോക്കിയപ്പോൾ ഫോൺ ഹാങ് ആയി പോയെന്നും അനിൽ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷനിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന സ്ഥലമാണ് 38-ാം ഡിവിഷനായ ആദികടലായി.
എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റാണിത്. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫാണ് ഇവിടെ ജയിച്ചത്. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയാണ് ഇത്തവണ ആദികടലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി. റിജിലിന് റിബലായിട്ടാണ് മുസ്ലിം ലീഗ് നേതാവ് മുഹമ്മദലി മത്സരിക്കുന്നത്.







