‘ഇമ്രാൻ ഖാൻ ജീവനോടെയുണ്ട്; സഹോദരന്റെ ദുരവസ്ഥക്ക് കാരണം അസിം മുനീർ’; സഹോദരി ഉസ്മ
മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവനോടെയുണ്ടെന്ന് സ്ഥിരീകരിച്ച് സഹോദരി. റാവൽപിണ്ടിയിലെ അഡിയാല ജയിലിലെത്തി ഇമ്രാൻ ഖാനെ നേരിൽ കണ്ടതിനു ശേഷമാണ് സഹോദരി ഉസ്മയുടെപ്രതികരണം. ഇമ്രാൻ ഖാന് ജയിലിൽ മാനസിക പീഡനം നേരിടേണ്ടി വന്നു എന്നും തന്റെ സഹോദരന്റെ ദുരവസ്ഥക്ക് കാരണം പാകിസ്താൻ സൈനിക മേധാവി അസിം മുനീറാണെന്നും ഉസ്മ കുറ്റപ്പെടുത്തി. “അദ്ദേഹം സുഖമായിരിക്കുന്നു, ആരോഗ്യവാനാണ്, ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം സുഖമായിരിക്കുന്നു, പക്ഷേ വളരെ ദേഷ്യത്തിലാണ്. അവർ അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരുമായും ആശയവിനിമയം നടത്താൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം…
