കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർഥി. പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം. ആദികടലായി ഡിവിഷൻ തിരിച്ചുപിടിക്കുമെന്ന് റിജിൽ മാക്കുറ്റി 24 നോട് പറഞ്ഞു. 15 വർഷമായി ഇടതുപക്ഷമാണ് ജയിക്കുന്നത്.
പോരാട്ടം സിജെപിക്ക് എതിരെ.കോർപ്പറേഷൻ യുഡിഎഫിന് അനുകൂലമായ സാഹചര്യം. കോർപ്പറേഷന്റെ ഭരണ നേട്ടങ്ങളും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളും ചർച്ചയാകുമെന്നും റിജിൽ മാക്കുറ്റി 24 നോട് പറഞ്ഞു. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തില്‍ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും മത്സരിക്കും.
ലീഗ് കോണ്‍ഗ്രസിന് വേണ്ടി വിട്ട് നല്‍കിയ വലിയന്നൂര്‍ സീറ്റില്‍ കെ സുമയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. തര്‍ക്കത്തിന് ശേഷം വിട്ടുനല്‍കിയ വാരം സീറ്റില്‍ കെ പി താഹിറാണ് ലീഗ് സ്ഥാനാര്‍ത്ഥി.സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.






