“സിനിമയ്ക്ക് വേണ്ടി ഇനിയും എല്ലുകൾ ഒടിഞ്ഞാലും സാരമില്ല” ; ഓസ്കർ തിളക്കത്തിൽ ടോം ക്രൂസ്
നാല് പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തിലെ പ്രത്യേക സംഭാവനകൾ മാനിച്ച് ആക്ഷൻ സൂപ്പർ താരം ടോം ക്രൂസിന് ഹോണററി ഓസ്കർ പുരസ്‌കാരം നൽകി അക്കാദമി. സംവിധായകൻ അലെജാന്ദ്രോ ഇൻഹെറിറ്റുവിന് ടോം ക്രൂസിന് ഓസ്കർ കൈമാറിയത്. തുടർന്ന് നടത്തിയ പ്രസംഗത്തിൽ ടോം ക്രൂസ് വികാരഭരിതനായി. “തീരെ ചെറിയ പ്രായത്തിലാണ് സിനിമയോടുള്ള എന്റെ ഭ്രമം തുടങ്ങുന്നത്, തിയറ്ററിനുള്ളിൽ ഇരുട്ടിനെ കീറിമുറിച്ച് ഒരു രശ്മി മുന്നിലെ തിരശീലയിൽ പോയി പതിച്ച് ഒരു സ്ഫോടനം നടക്കുന്നത് അന്ന് ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്. പെട്ടെന്ന്…
