കൊച്ചിയിൽ ആയുധങ്ങളുമായി പോയ സൈനിക ലോറി കാറുമായി കൂട്ടിയിടിച്ചു

ആയുധങ്ങളുമായി പോകുകയായിരുന്ന സൈനിക ലോറി അപകടത്തിൽപ്പെട്ടു. മധ്യപ്രദേശിലെ ജബൽപൂരിലേക്ക് പോകുകയായിരുന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു ഇന്നലെ രാത്രി കുണ്ടന്നൂർ പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇരു വാഹനങ്ങളും കൂട്ടിയിടിയിൽ തകർന്നു. പോലീസും നാവികസേനാ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്ത് എത്തി ലോറി നാവികസേനാ ആസ്ഥാനത്തേക്ക് മാറ്റി

Read More

യുപിയിൽ 17കാരിയെ പീഡിപ്പിച്ച് കൊന്നു; പത്ത് ദിവസത്തിനിടെ രണ്ടാമത്തെ പീഡന കൊലപാതകം

ഉത്തർപ്രദേശിൽ 17 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ലഖിംപൂർ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. ടൗണിലേക്ക് സ്‌കോളർഷിപ്പിനായുള്ള ഫോറം പൂരിപ്പിച്ച് നൽകാനായി പോയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് 200 മീറ്റർ മാത്രം അകലെ വെള്ളമില്ലാത്ത കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ടുണ്ടാക്കിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ലഖിംപൂരിൽ തന്നെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നടക്കുന്ന…

Read More

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപ കൂടി 33,960ല്‍ എത്തി. ഗ്രാം വില 4245 രൂപ.ഇന്നലെയുണ്ടായ വന്‍ ഇടിവിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇന്നലെ പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്. സമീപകാലത്ത് സ്വര്‍ണ വില 34,000ല് താഴെ എത്തുന്നത് ആദ്യമാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില തഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.

Read More

കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയില്‍

  തന്നെ കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയിലെത്തി. ഈ കാഴ്ച കണ്ട് ആശുപത്രി ജീവനക്കാര്‍ ഞെട്ടി. കര്‍ണാടകയിലെ ബെല്ലാരിയിലെ കാംപ്ലി താലൂക്കിലാണ് സംഭവം. കഡപ്പ എന്ന 30കാരനാണ് തന്നെ കടിച്ച പാമ്പുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. വയലില്‍ പണിയെടുക്കുകയായിരുന്നു കഡപ്പ. ഇതിനിടെയാണ് മൂര്‍ഖന്‍ കടിച്ചത്. ഉടന്‍ തന്നെ ഒരു ബന്ധു കടപ്പയെ മോട്ടോര്‍ സൈക്കിളില്‍ ആശുപത്രിയിലെത്തിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് തന്നെ ആന്‍റിവെനം നല്‍കി. മൂര്‍ഖനെ കൊല്ലാതെ വിടാന്‍ ഗ്രാമീണര്‍ കഡപ്പയോട് പറഞ്ഞു. തുടര്‍ന്ന് പാമ്പിനെ…

Read More

എമ്പുരാൻ തുടങ്ങാൻ കാത്തിരിക്കുകയാണ്, ഒരു ആരാധകനായും ഒരു സംവിധായകനായും’: പൃഥ്വിരാജ്

ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ് . ചിത്രത്തിൻ്റെ  ഓരോ വിശേഷങ്ങളും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളാണ് ഉണ്ടാകുകയെന്നും ഇതൊരു സീരീസ് ആയി ഒരുക്കാനാണ് ശ്രമിക്കുന്നതെന്നുമുളള  സൂചനകൾ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ ഓരോഘട്ടങ്ങളിലായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ മുരളി ഗോപിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഇപ്പോൾ എമ്പുരാൻ്റെ പുതിയ വിശേഷം പങ്കിട്ടിരിക്കുന്നത്. എമ്പുരാൻ്റെ ആദ്യ പടി പേപ്പറിൽ…

Read More

‘കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണം, MLA മാർക്കുള്ളതാണ് MLA ക്വാർട്ടേഴ്സ്, ഞാൻ 8 കൊല്ലം ഇരുന്നതല്ലേ; കെ മുരളീധരൻ

എം എൽ എ ഓഫീസ് വിവാദത്തിൽ പ്രതികരിച്ച് കെ.മുരളീധരൻ. ഞാനും എം എൽ എ ആയിരുന്നു. ക്വാർട്ടേഴ്സിലെ മുറി ഉപയോഗിക്കേണ്ടത് MLA. വട്ടിയൂർക്കാവിൽ എല്ലാവരും എന്നെ കാണാൻ അവിടെ എത്തിയിരുന്നു. അത് പരിശോധിക്കേണ്ടത് സ്പീക്കർ.മുറി ഒഴിയണോ എന്നത് പ്രശാന്തിൻ്റെ ഇഷ്ടം. കൗൺസിലർമാർക്കും ഇരിക്കണ്ടേ. ഞാൻ 8 കൊല്ലം ഇരുന്നതല്ലേ. കൗൺസിലർ MLA വിഷയത്തിൽ ഇടപെടാനില്ല. ആ തർക്കത്തിൽ ഇടപെടാൻ ഞാൻ ഇല്ല. ഞാൻ ഇരുന്ന സമയത്ത് തർക്കം ഉണ്ടായിരുന്നില്ല. എംഎൽഎ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതാണ്….

Read More

ഓൺലൈൻ ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്ത് കണ്ടുകെട്ടി ഇ ഡിഓൺലൈൻ ബെറ്റിംഗ് ആപ്പ് കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്ത് കണ്ടുകെട്ടി ഇ ഡി

നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബെറ്റിങ് ആപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുവരും അറിഞ്ഞുകൊണ്ട് കരാറിൽ ഏർപ്പെട്ടുവെന്ന് ഇ ഡി നേരത്തെ കണ്ടെത്തിയിരുന്നു. ശിഖർ ധവാന്റെ 4 .5 കോടി വിലമതിയ്ക്കുന്ന സ്ഥാപന സ്വത്തുക്കളും സുരേഷ് റെയ്‌നയുടെ 6 .64 കോടി രൂപയുടെ സ്വത്തു വകകളുമാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. വൺഎക്സ്…

Read More

യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

യുക്രെയ്നിൽ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോൺ ആക്രമണം. അഞ്ചു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇരുനൂറിലേറെ പേർ സഞ്ചരിച്ച പാസഞ്ചർ ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഖാർകീവിലെ യാസികോവിന് സമീപമാണ് സംഭവം. റഷ്യൻ ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി അപലപിച്ചു. ട്രെയിനിന് നേരെ നടത്തിയ ആക്രമണം ഭീകരാക്രമണമെന്ന് സെലൻസ്കി പറഞ്ഞു.യുക്രെയ്‌നിന്റെ പടിഞ്ഞാറൻ അതിർത്തികൾക്കടുത്തുള്ള ചോപ്പിൽ നിന്ന് ബാർവിൻകോവ് എന്ന സ്ഥലത്തേക്ക് ട്രെയിൻ സർവീസ് നടത്തിയിരുന്നു. “ഒരു സിവിലിയൻ ട്രെയിനിൽ ഡ്രോൺ ആക്രമണം നടത്തുന്നത് പൂർണ്ണമായും തീവ്രവാദം പോലെ…

Read More

കൊവിഡ് വ്യാപനം: കേന്ദ്ര സംഘം കേരളത്തില്‍; സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു

കൊവിഡ് സാഹചര്യം വിലയിരുത്താല്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കേരളത്തോടൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംഘം വിലയിരുത്തും. നേരത്തെ മഹാരാഷ്ട്ര, തമിഴ്‌നാട് ഉള്‍പ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തിനൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത സംഘം…

Read More

പരിസ്ഥിതി പ്രവർത്തകൻ പത്മഭൂഷൺ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

  പരിസ്ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായി പോരാട്ടം നയിച്ച സുന്ദർലാൽ ബഹുഗുണക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽ തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു ഹിമാലയത്തിലെ വനങ്ങളുടെ സംരക്ഷണത്തിനായാണ് സുന്ദർലാൽ ബഹുഗുണ വർഷങ്ങളായി പോരാടിയത്. വനനശീകരണം, വലിയ അണക്കെട്ടുകൾ, ഖനനം എന്നിവക്കെതിരെ രാജ്യത്തുടനീളം അദ്ദേഹം പ്രക്ഷോഭ പരിപാടികൾ…

Read More