ലൂസിഫറിന്റെ വമ്പൻ വിജയത്തിന് ശേഷം ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ അണിയറയിൽ ഒരുങ്ങുകയാണ് . ചിത്രത്തിൻ്റെ ഓരോ വിശേഷങ്ങളും പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ചിത്രത്തിന് ആകെ മൂന്ന് ഭാഗങ്ങളാണ് ഉണ്ടാകുകയെന്നും ഇതൊരു സീരീസ് ആയി ഒരുക്കാനാണ് ശ്രമിക്കുന്നതെന്നുമുളള സൂചനകൾ ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മുരളി ഗോപി നേരത്തേ തന്നെ ഓരോഘട്ടങ്ങളിലായി തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ മുരളി ഗോപിയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് ഇപ്പോൾ എമ്പുരാൻ്റെ പുതിയ വിശേഷം പങ്കിട്ടിരിക്കുന്നത്. എമ്പുരാൻ്റെ ആദ്യ പടി പേപ്പറിൽ കണ്ടപ്പോൾ മുതൽ താൻ ഒരു ആരാധകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും വളരെ ആവേശത്തിലാണെന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
എമ്പുരാൻ്റെ മുഴുനീള ബ്രീഫ് നൽകിയെന്നും തൻ്റെ പ്രിയപ്പെട്ട സംവിധായക സഹോദരനാണ് ഒപ്പമുള്ളതെന്നും മുരളി ഗോപിയും പങ്കുവെച്ചിട്ടുണ്ട്.