Headlines

‘കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണം, MLA മാർക്കുള്ളതാണ് MLA ക്വാർട്ടേഴ്സ്, ഞാൻ 8 കൊല്ലം ഇരുന്നതല്ലേ; കെ മുരളീധരൻ

എം എൽ എ ഓഫീസ് വിവാദത്തിൽ പ്രതികരിച്ച് കെ.മുരളീധരൻ. ഞാനും എം എൽ എ ആയിരുന്നു. ക്വാർട്ടേഴ്സിലെ മുറി ഉപയോഗിക്കേണ്ടത് MLA. വട്ടിയൂർക്കാവിൽ എല്ലാവരും എന്നെ കാണാൻ അവിടെ എത്തിയിരുന്നു. അത് പരിശോധിക്കേണ്ടത് സ്പീക്കർ.മുറി ഒഴിയണോ എന്നത് പ്രശാന്തിൻ്റെ ഇഷ്ടം. കൗൺസിലർമാർക്കും ഇരിക്കണ്ടേ. ഞാൻ 8 കൊല്ലം ഇരുന്നതല്ലേ. കൗൺസിലർ MLA വിഷയത്തിൽ ഇടപെടാനില്ല. ആ തർക്കത്തിൽ ഇടപെടാൻ ഞാൻ ഇല്ല. ഞാൻ ഇരുന്ന സമയത്ത് തർക്കം ഉണ്ടായിരുന്നില്ല.

എംഎൽഎ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. ഹോസ്റ്റലിൽ മുറിയുണ്ടെങ്കിൽ ശാസ്തമംഗലത്ത് ഇങ്ങനെയൊരു ഓഫീസിന്റെ ആവശ്യമില്ല. നമ്മുടെ ഓഫീസ് നമ്മൾ തന്നെ ഉപയോഗിച്ചാൽ വിവാദം ഉണ്ടാകില്ല. കൗൺസിലർമാർക്ക് ഇരിക്കാൻ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

തലമുറ മാറ്റത്തിൽ കെ മുരളീധരൻ പ്രതികരിച്ചു. പുതിയ ആളുകൾ വരണം. കോർപറേഷനിൽ ചെറുപ്പക്കാരിൽ മഹാഭൂരിപക്ഷവും ജയിച്ചുവന്നു. കുറേക്കഴിയുമ്പോൾ എല്ലാവരും മാറും. പരിചയസമ്പന്നരായ പുതിയ ആളുകളും വേണം. മാനദണ്ഡം വിജയസാധ്യതയുമാകണമെന്നും മുരളീധരൻ ചോദിച്ചു.