Headlines

പ്രഭാത വാർത്തകൾ

  🔳ഇന്ത്യയുടെ വികസനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന വികസിത രാജ്യങ്ങളുടെ കൊളോണിയല്‍ ചിന്താഗതി ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. തങ്ങള്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുമ്പോഴും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായി ഇന്ത്യയെ നിര്‍ബന്ധിക്കുന്ന വികസിത രാജ്യങ്ങളെ പ്രധാനമന്ത്രി വിമര്‍ശിച്ചു. കൊളോണിയല്‍ ചിന്താഗതി ഇല്ലാതായിട്ടില്ല. വികസിത രാജ്യങ്ങള്‍, അവരെങ്ങനെയാണോ ഈ നേട്ടം സ്വന്തമാക്കിയത് ആ പാത വികസ്വര രാജ്യങ്ങള്‍ക്ക് നിഷേധിക്കുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍, 1850 മുതല്‍ ഇന്നുവരെ വികസിത…

Read More

ഒഴുക്കില്‍പ്പെട്ട വയോധികന് രക്ഷകരായി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ് ഒഴുക്കില്‍പ്പെട്ടത്. കാട്ടുമുണ്ടക്കല്‍ സഞ്ജയ്(14) കാട്ടുമുണ്ടക്കില്‍ അദൈ്വത്(14) എന്നിവര്‍ ചേര്‍ന്നാണ് മുങ്ങി താഴുകയായിരുന്ന വയോധികനെ രക്ഷപ്പെടുത്തിയത്. പുഴയ്ക്ക് സമീപം താമസിക്കുന്ന ഇരുവരും പുഴയില്‍ മിന്‍പിടിക്കാനും കുളിക്കാനും സ്ഥിരമായി വാഹനങ്ങളുടെ ടയറിന്റെ ട്യൂബില്‍ കാറ്റ് നിറച്ച് കറങ്ങാറുണ്ട്. ഈ കറക്കത്തിനിടയിലാണ് മറുകരയില്‍ ഒരാള്‍ വെള്ളത്തില്‍ മുങ്ങിതാഴുന്നത് കണ്ടത്. ഉടനെ ഇരുവരും ട്യൂബ് തുഴഞ്ഞ്…

Read More

‘നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ വേണം’; രാഷ്ട്രപതിക്ക് കത്തയച്ച് വി ഡി സതീശന്‍

വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു. അതേസമയം, യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍, സനായില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ വരുന്ന ബുധനാഴ്ച നടപ്പാക്കാന്‍ ഇരിക്കെ, മോചനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടിയുള്ള ആക്ഷന്‍ കൗണ്‍സി ലിന്റെ ഹര്‍ജി…

Read More

സംസ്ഥാനത്ത് കനത്ത പോളിങ്; ഉച്ച വരെ 40 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു. കനത്ത പോളിങാണ് രാവിലെ മുതൽ രേഖപ്പെടുത്തുന്നത്. ഒരോ ബൂത്തിലും വോട്ടർമാരുടെ നീണ്ട ക്യൂവാണുള്ളത്. 1 മണി വരെ 43 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. തൃശൂരും കോഴിക്കോടുമാണ് കൂടുതല്‍ പോളിംഗ്. വോട്ടിംഗ് മെഷീന്‍ തകരാറായത് മൂലം പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗിനിടെ പല അനിഷ്ട സംഭവങ്ങളും അരങ്ങേറി. പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി പി എമ്മുകാരുടെ…

Read More

വിദ്യാർഥികളുടെ യാത്രയ്ക്ക് പ്രോട്ടോകോൾ തയാർ; ബസിനുള്ളിൽ തെർമൽ സ്കാനർ, സാനിറ്റെസർ എന്നിവ ഉണ്ടായിരിക്കണം

കൊച്ചി: നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് പ്രോട്ടോകോൾ തയാറാക്കി സർക്കാർ. കുട്ടികളെ കൊണ്ടുപോകുന്ന ബസിനുള്ളിൽ തെർമൽ സ്കാനർ, സാനിറ്റെസർ ഉണ്ടായിരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു നിയമസഭയിൽ പറഞ്ഞു. സ്കൂൾ വാഹനങ്ങളുടെ യാത്രിക ക്ഷമത ഉറപ്പ് വരുത്തണമെന്നും സ്കൂൾ വാഹനങ്ങളുടെ കഴിഞ്ഞ രണ്ട് വർഷത്തെ നികുതി പണം ഒഴിവാക്കിയിട്ടുണ്ടെന്നും എന്നാൽ ഇതുസംബന്ധിച്ച ഉത്തരവ് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. അതേസമയം സ്റ്റുഡന്‍റ് സ്റ്റാൻഡേർഡ് പ്രോട്ടോകോൾ നടപ്പിലാക്കിയ ഏക…

Read More

വയനാട് മാനന്തവാടി റവന്യൂ ജീവനക്കാരനെ  മരിച്ച നിലയിൽ കണ്ടെത്തി

റവന്യൂ ജീവനക്കാരനെ  മരിച്ച നിലയിൽ കണ്ടെത്തി. ഷോക്കേറ്റതാണന്നും അല്ല ഹൃദയ സ്തംഭനമാന്നന്നും സംശയമുണ്ട്. നിരവിൽപ്പുഴ പറപ്പള്ളി കൃഷ്ണൻ നായരുടെ മകൻ  പി.ടി. കേശവൻ (48) ആണ് മരിച്ചത്. മാനന്തവാടി താലൂക്ക് ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആണ് . രാവിലെ വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  സമീപത്ത് വൈദ്യുതി ലൈൻ പൊട്ടി വീണ് കിടക്കുന്നുണ്ടന്ന് നാട്ടുകാർ പറഞ്ഞു. എന്നാലിത് ന്യൂട്രൽ ലൈൻ ആണന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. മൃതദേഹം മാനന്തവാടി വിൻസന്റ് ഗിരി ആശുപത്രിയിൽ . പോസ്റ്റ് മോർട്ടത്തിന്…

Read More

കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രി ഇടപെടുന്നു; വിഷയം ധരിപ്പിച്ചതായി ശ്രീധരൻ പിള്ള

കേരളത്തിലെ സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാ തർക്കം സംബന്ധിച്ച കാര്യങ്ങൾ ധരിപ്പിച്ചതായും മിസോറാ ഗവർണർ പി എസ് ശ്രീധരൻ പിള്ള അറിയിച്ചു. ക്രിസ്മസിന് ശേഷം പ്രശ്‌നത്തിൽ പരിഹാരം ആരംഭിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി തർക്കമുള്ള രണ്ട് സഭാ നേതൃത്വങ്ങളും ഉന്നയിച്ച പരാതികൾ പ്രധാനമന്ത്രിയെ അറിയിച്ചു. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് സംസ്ഥാനത്ത് സഹായങ്ങൾ ലഭിക്കുന്നതിന് വിവേചനം നേരിടുന്നതായി സഭാ നേതൃത്വം പറയുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലുണ്ടാകും   നീതിപൂർവമായ പരിഹാരം ഉണ്ടാകണമെന്നും പ്രധാനമന്ത്രി ഇടപെടുകയാണെങ്കിൽ…

Read More

എല്‍.ഡി.സി പരീക്ഷകള്‍ പി.എസ്.സി മാറ്റിവച്ചു

തിരുവനന്തപുരം: വരുന്ന ഡിസംബറില്‍ പി.എസ്.സി നടത്താന്‍ നിശ്ചയിച്ചിരുന്ന എല്‍.ഡി.സി പരീക്ഷ അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്ക് മാറ്റി. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, എല്‍ഡി ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.   പത്താ ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള ഈ പരീക്ഷയ്ക്ക് 23 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 184 തസ്തികകളിലേക്കുള്ള ഏകീകൃത പരീക്ഷയാണ് ഡിസംബറില്‍ നടക്കേണ്ടിയിരുന്നത്. വിവിധ പരീക്ഷകള്‍ വെവ്വേറെ നടത്തുമ്പോഴുള്ള സമയ, പണ നഷ്ടം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.  …

Read More

നാല് ജില്ലകൾ കൂടി സി കാറ്റഗറിയിൽ; ആവശ്യമെങ്കിൽ സമൂഹ അടുക്കള ആരംഭിക്കും

  കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ ജില്ലകൾ കൂടി സി കാറ്റഗറിയിലേക്ക്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറയിലുണ്ടായിരുന്നത്. ഈ ജില്ലകളിൽ ജിം, നീന്തൽക്കുളം, തീയറ്ററുകൾ എന്നിവക്ക് പ്രവർത്തനാനുമതിയുണ്ടാകില്ല. മതപരമായ ാരാധനകൾ ഓൺലൈൻ ആയി മാത്രമേ പാടുള്ളു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവസാന സെമസ്റ്റർ മാത്രം നേരിട്ട് ക്ലാസ് നടത്താം. അതേസമയം ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള ആരംഭിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ…

Read More