ചാംപ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും

ചാംപ്യന്‍സ് ലീഗിൽ ക്വാര്‍ട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും. ലിസ്ബണിലാണ് ചാംപ്യന്‍സ് ലീഗിലെ അവസാന 11 മല്‍സരങ്ങള്‍ അരങ്ങേറുക. കൊറോണയെ തുടര്‍ന്ന് പതിവിന് വിപരീതമായി ഇനിയുള്ള മല്‍സരങ്ങള്‍ ഒരു പാദമായിട്ടാണ് നടക്കുക. ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജി അറ്റ്‌ലാന്റയെ നേരിടും. സീസണില്‍ മൂന്ന് കിരീടം നേടിയ പിഎസ്ജി തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. ടീമിന്റെ മുഴുവന്‍ പ്രതീക്ഷയും നെയ്മറിലാണ്. പരിക്ക് മാറി സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. . അവസാന മല്‍സരങ്ങളില്‍…

Read More

അഫ്ഗാൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

അഫ്ഗാനിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും തുല്യനീതിയും ഉറപ്പാക്കാൻ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയടക്കമുള്ള പ്രധാന രാഷ്ട്രങ്ങളുമായി നടത്തിയ യോഗത്തിന് ശേഷമാണ് ബ്ലിങ്കന്റെ പ്രസ്താവന. പാക്കിസ്ഥാനും യോഗത്തിൽ പങ്കെടുത്തിരുന്നു. താലിബാനെ തുറന്ന് പിന്തുണക്കുകയും പഞ്ച്ഷീറിൽ പ്രതിരോധ സേനക്കെതിരെ വ്യോമാക്രമണം നടത്തുകയും ചെയ്ത സാഹചര്യത്തിൽ തന്നെയാണ് പാക്കിസ്ഥാൻ അമേരിക്കയുടെ പ്രസ്താവന പിന്താങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. അതേസമയം അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രഖ്യാപിക്കും. ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി…

Read More

ദിവസേന ഇരുട്ടടി: പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

  രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്. ഈ മാസം മാത്രം പത്താം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില നൂറിന് അടുത്തെത്തി. ലിറ്ററിന് 98.97 രൂപയായി. ഡീസലിന് 94.24 രൂപയാണ്. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97.15 രൂപയായി. ഡീസലിന് 93.41 രൂപയാണ്.  

Read More

‘900 പേരിൽ 872 പേരും ദേശാഭിമാനി വരിക്കാർ; തദ്ദേശ സ്ഥാപനങ്ങളിൽ CITUകാരെ സ്ഥിരപ്പെടുത്തണം’; ശിപാർശ കത്തുമായി CITU യൂണിയൻ

തദ്ദേശ സ്ഥാപനങ്ങളിൽ CITU കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ CITU യൂണിയൻ നൽകിയ ശിപാർശ കത്ത് ട്വന്റിഫോറിന്. 900 ടെക്നിക്കൽ അസിസ്റ്റൻ്റുമാരിൽ 872 പേരും CITU യൂണിയൻ അംഗങ്ങളാണെന്നും, ദേശാഭിമാനി വരിക്കാരാണെന്നുമാണ് കത്തിൽ പറയുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ഭരണമാറ്റം ഉണ്ടാകുന്നതിനാൽ ജോലി പോകാൻ സാധ്യതയുള്ളതിനാൽ സ്ഥിരപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ 12 വർഷം പൂർത്തിയായ 900 ടെക്നിക്കൽ അസിസ്റ്റൻ്റ് മാരുണ്ട്. ഇവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ടെക്നിക്കൻ അസിസ്റ്റൻ്റ് മാരുടെ CITU സംഘടന എളമരം കരീമിന് നൽകിയ കത്തിലാണ് വിചിത്ര…

Read More

വയനാട് മാനന്തവാടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യും സിറ്റിംഗ് MLA യുമായ ഒ ആർ കേളു 72536 വോട്ടുകൾ നേടി 9282 വോട്ടുകളുടെ ഭൂരി പക്ഷത്തിന് വിജയിച്ചു

വയനാട് മാനന്തവാടിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യും സിറ്റിംഗ് MLA യുമായ ഒ ആർ കേളു 72536 വോട്ടുകൾ നേടി 9282 വോട്ടുകളുടെ ഭൂരി പക്ഷത്തിന് വിജയിച്ചു. പ്രധാന എതിരാളിയായ കോൺഗ്രസ് എ ഐ സി സി അംഗവും മുൻമന്ത്രിയുമായ പി കെ ജയലക്ഷമിക്ക് 63254 വോട്ടാണ് ലഭിച്ചത് NDA സ്ഥാനാർത്ഥി പള്ളിയറ മുകുന്ദന് 13122 വോട്ടുകളാണ് ലഭിച്ചത്.

Read More

മികച്ച ദഹനം നല്‍കും ഈ അഞ്ച് ജ്യൂസുകള്‍

നമ്മള്‍ കൃത്യമായി ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു സാധാരണ പ്രശ്‌നമാണ് മലബന്ധം, പക്ഷേ ഇത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു പ്രശ്‌നമാണ്. എന്തുകൊണ്ട്? കാരണം ഇത് അസ്വസ്ഥതയുളവാക്കുകയും ഹെമറോയ്ഡുകള്‍, മലദ്വാരത്തില്‍ വിള്ളലുകള്‍, യൂറോളജിക് ഡിസോര്‍ഡേഴ്‌സ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ മലബന്ധവും ദഹന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ജ്യൂസുകള്‍ പരീക്ഷിക്കാവുന്നതാണ്. മലബന്ധം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ഈ ജ്യൂസുകള്‍ പരീക്ഷിക്കാം. എന്നിരുന്നാലും, ഈ വീട്ടുവൈദ്യങ്ങള്‍ ഒരു തരത്തിലും ഒരു പ്രൊഫഷണല്‍ ഡോക്ടര്‍…

Read More

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ; 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ…

Read More

ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത പാസ്പോര്‍ട്ട് കവറില്‍ പാസ്‌പോര്‍ട്ട്; ഉടമയെ തിരിച്ചറിഞ്ഞു

  തൃശൂര്‍: ആമസോണില്‍ ഓര്‍ഡര്‍ ചെയ്ത പാസ് പോര്‍ട്ട് കവറിനൊപ്പം ഒറിജിനല്‍ പാസ്പോര്‍ട്ടും ലഭിച്ച സംഭവത്തില്‍ പാസ് പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി. വയനാട് കണിയാമ്പറ്റ സ്വദേശി മിഥുന്‍ ബാബുവിനാണ് താന്‍ ഓര്‍ഡര്‍ ചെയ്ത പാസ്പോര്‍ട്ട് കവറിനൊപ്പം മറ്റൊരാളുടെ പാസ്‌പോര്‍ട്ട് ലഭിച്ചത്. മാതൃഭൂമി വാര്‍ത്ത കണ്ടാണ് പാസ്‌പോര്‍ട്ടിന്റെ യഥാര്‍ത്ഥ ഉടമകള്‍ മിഥുനിനെ ബന്ധപ്പെട്ടത്. തൃശൂര്‍ കുന്നംകുളം സ്വദേശിനി അസ്മാബിയുടെ മകന്‍ മുഹമ്മദ് സാലിഹിന്റെ പാസ്പോര്‍ട്ടാണ് കാണാതായത്. ആമസോണ്‍ വഴി പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ പേഴ്സ് വാങ്ങിയിരുന്നു. ഇതില്‍ വെച്ച്…

Read More

സംസ്ഥാനത്ത് സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി

സംസ്ഥാനത്തെ സ്കൂൾ സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി. നിലവിലെ ഓൺലൈൻ പഠനം കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ പഠനം സംബന്ധിച്ച് പഠിക്കാൻ എസ്.സി.ഇ.ആർ.ടി.യുടെ ഡയക്ടറുടെ നേതൃത്വത്തിൽ സമിതിയെയെ ചുമതലപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു പാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാൽ അത് വലിയ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കരിക്കുലം കമ്മിറ്റി വിലയിരുത്തിയത്. സിലബസ് കുറയ്ക്കുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതോടെ തുടർ ക്ലാസുകളിലും പാഠ്യപദ്ധതി വെട്ടിച്ചുരുക്കേണ്ടി വരും. ഇത് വലിയ സാങ്കേതിക പ്രശ്നത്തിന് കാരണമാകും. ഇതിന് പുറമേ പാഠ്യപദ്ധതി വെട്ടിച്ചുരുക്കുന്നത് ഉന്നത പഠനത്തിന്…

Read More

ലോകത്ത് 12.28 കോടി കൊവിഡ് ബാധിതര്‍, മരണസംഖ്യ 27 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 27 ലക്ഷം പിന്നിട്ടു. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 90,000ത്തോളം പേരിലാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനെട്ട് ലക്ഷം പിന്നിട്ടു.കൊവിഡ് വ്യാപനത്തിലും മരണത്തിലും ഇപ്പോള്‍ ബ്രസീലാണ് രണ്ടാം…

Read More