സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്നലെയാണ് നാരായണന് കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

16ാം തീയതി തേനിയിൽ നിന്ന് ഊടുവഴികളിലൂടെയാണ് നാരായണനും മകനും ഇടുക്കിയിലെത്തിയത്. തുടർന്ന് ഏലത്തോട്ടത്തിന് നടുവിലെ വീട്ടിൽ ആരുമറിയാതെ താമസിക്കുകായയിരുന്നു. സ്‌പെഷ്യൽ ബ്രാഞ്ച് വിവരത്തെ തുടർന്നാണ് ആരോഗ്യ വകുപ്പ് ഇവരുടെ അടുത്ത്് എത്തിയത്. എന്നാൽ പരിശോധനക്ക് തയ്യാറായില്ല. തുടർന്ന് നിർബന്ധപൂർവമാണ് സ്രവമെടുത്ത് പരിശോധനക്ക് അയച്ചത്‌