ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചിരുന്നത് താനല്ലെന്നും ബാലഭാസ്‌കറാണെന്നും ഡ്രൈവർ അർജുൻ. ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമായത്. ഇതിനാൽ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ട് അർജുൻ കോടതിയെ സമീപിച്ചു
ബാലഭാസ്‌കറിൻരെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുന്റെ ഹർജി. അതേസമയം അപകടസമയത്ത് കാറോടിച്ചിരുന്നത് അർജുനാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അർജുന് തലക്ക് പരുക്കേറ്റത് മുന്നിലെ സീറ്റിൽ ഇരുന്നതിനാലാണെന്നും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി
കാറിന്റെ പിൻസീറ്റിലാണ് അപകടസമയത്ത് ബാലഭാസ്‌കറുണ്ടായിരുന്നത്. ഭാര്യ ലക്ഷ്മി മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതെന്നും ഫോറൻസിക് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.