വിദ്യാർഥി സംഘർഷം: മഹാരാജാസ് കോളജും ഹോസ്റ്റലും രണ്ടാഴ്ച അടച്ചിടും

വിദ്യാർഥി സംഘടനാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിടും. പോലീസ് നിർദേശത്തെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച ചേർന്ന കോളജ് കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. വിദ്യാർഥികൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്താൻ ഡോ. എ പി രമ കൺവീനറായും ഡോ. അബ്ദുൽ ലത്തീഫ്, വിശ്വമ്മ പി എസ് എന്നിവർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും ലോ കോളജിലും സെന്റ് തെരേസാസിലും പോലീസിനെ വിന്യസിച്ചു കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ…

Read More

‘ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് നേരെയുണ്ടായ മർദ്ദനം അസ്വസ്ഥതയുണ്ടാക്കുന്നു, യൂത്ത് കോൺഗ്രസ് നേതൃത്വം ക്രിമിനലുകളെ നിലയ്ക്ക് നിർത്തണം’: മന്ത്രി വി ശിവൻകുട്ടി

ആലുവയിൽ സെക്യൂരിറ്റി ജീവനക്കാരന് യൂത്ത് കോണ്‍ഗ്രസ് നേതാവിൽ നിന്ന് ക്രൂരമർദ്ദനമുണ്ടായി എന്ന വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. അക്രമത്തെ ശക്തമായി അപലപിക്കുന്നു. ഒരു എഴുപത്തിമൂന്നുകാരനാണ് യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ എറണാകുളം ജില്ലാ കോഡിനേറ്റർ കെ ബി ഇജാസിൽ നിന്ന് മർദ്ദനമേറ്റത് എന്ന് വാർത്തകളിൽ നിന്നറിഞ്ഞു. ഇക്കാര്യത്തിൽ ശക്തമായ നിയമനടപടികൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച ആദ്യ സംസ്ഥാനമാണ് കേരളം….

Read More

ഐസിസി വനിത ലോകകപ്പ്; ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ

ഐസിസി വനിത ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. 271 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 59 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് വിജയിച്ച ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മഴ വില്ലനായതോടെ 50 ഓവര്‍ എന്നത് 47 ഓവറായി ചുരുക്കിയിരുന്നു. ഇന്ത്യയുടെ ദീപ്തി ശര്‍മ്മ മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ബാറ്റിങ്ങിനായി കളത്തിലെത്തിയ ഇന്ത്യയുടെ പ്രതീക റാവല്‍, സ്മൃതി മന്ദനാ എന്നിവര്‍ റണ്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു. 37 റണ്‍സുമായി പ്രതീക റാവല്‍ മികച്ച തുടക്കം നല്‍കി. നാലാം ഓവറില്‍ പുറത്തായ സ്മൃതി…

Read More

ചുമതലകളില്‍ നിന്ന് നീക്കിയതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് സെങ്കോട്ടയ്യന്‍ ഡല്‍ഹിയിലെത്തി; അമിത്ഷായെ കണ്ടു

ചുമതലകളില്‍ നിന്ന് നീക്കിയതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് സെങ്കോട്ടയ്യന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ടു. സന്ദര്‍ശനത്തിന് പിന്നാലെ ഇപിഎസ് അനുകൂലികള്‍ ബിജെപിക്കെതിരെ രംഗത്തെത്തി. പാര്‍ട്ടി പദവികള്‍ നഷ്ടമായ സെങ്കോട്ടയ്യന്‍ ഹരിദ്വാറില്‍ ക്ഷേത്രദര്‍ശനത്തിന് പോകുന്നു എന്ന് പറഞ്ഞാണ് തമിഴ്‌നാട്ടില്‍ നിന്ന് തിരിച്ചത്. എന്നാല്‍ ഇന്നലെ നേരേ എത്തിയത് അതിമ്ഷായെ കാണാന്‍. എഐഡിഎംകെ ഐക്യത്തില്‍ എടപ്പാടി പളിനിസ്വാമിയുടെ നിലപാട് മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന് അമിത് ഷായെ അറിയിക്കലായിരുന്നു ലക്ഷ്യം. ഈ നീക്കത്തില്‍ ഇപിഎസ് അനുകൂലികള്‍ കടുത്ത അമര്‍ഷത്തിലാണ്….

Read More

വയനാട്ടിൽ ‍കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങൾ

വയനാട്ടിൽ ‍കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങൾ നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7,14,13ലെ പ്രദേശങ്ങളും എടവക ഗ്രാമപഞ്ചായത്തിലെ 15,13 വാര്‍ഡുകളും വാര്‍ഡ് 16ലെ പ്രദേശവും കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു  

Read More

ലോറി പണിമുടക്ക്; സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസപ്പെട്ടേക്കും

  കൊച്ചി: ലോറി ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ധന വിതരണം തടസപ്പെടാന്‍ സാധ്യത. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചതാണ് പ്രതിസന്ധിക്ക് കാരണം. അറുന്നൂറോളം ലോറികള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നാണ് ലോറി ഉടമകളുടെ ആവശ്യം.

Read More

ഐപിഎല്‍; അങ്കത്തിനൊരുങ്ങി ബംഗളൂരുവും ഹൈദരാബാദും

ഐപിഎല്ലിലെത്തിയതു മുതല്‍ക്കെ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന ഒരു ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. കളിച്ച മൂന്നാമത്തെ സീസണില്‍ തന്നെ കിരീടം സ്വന്തമാക്കാന്‍ ഇവര്‍ക്കായി എന്നത് ഈ ടീമിന്റെ കരുത്തു വിളിച്ചോതുന്ന ഒന്നാണ്. ഇന്നു നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഏറ്റുമുട്ടാന്‍ പോകുന്നത് റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെയാണ്. ഇരു ടീമുകളും എപ്പോഴും നേരിട്ടേറ്റു മുട്ടുമ്പോള്‍ മികച്ച പ്രകടനം തന്നെയാണ് ഇരുഭാഗത്തു നിന്നും നടന്നിട്ടുള്ളത്. 2016 ഫൈനലില്‍ ഇരു ടീമുകളും നേരിട്ടേറ്റു മു ട്ടിയപ്പോള്‍ ജയം ഹൈദരാബാദിനായിരുന്നു. ഇതുവരെ ഐ…

Read More

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്ന് മെഹബൂബ മുഫ്തി

  ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ഇക്കാര്യം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അവഗണന മാത്രമാണ് നേരിടേണ്ടിവരുന്നതെന്നും മെഹബൂബ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370, 35 എ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമ്ബോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ ക്ഷുഭിതരാവുകയാണ്. ഇക്കാര്യം പാകിസ്ഥാനോട് ആവശ്യപ്പെടണോയെന്നും മെഹബൂബ മുഫ്തി ചോദിച്ചു. 2019 ഓഗസ്റ്റ് 5 ലെ തീരുമാനം ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കോ പിഡിപിക്കോ സ്വീകാര്യമല്ല. തങ്ങളുടെ പ്രത്യേക പദവിയും സ്വത്വബോധവും തട്ടിയെടുത്ത ശേഷം ഇപ്പോള്‍ നിശബ്ദരായി ഇരിക്കാനാണ്…

Read More

വയനാട്ടിൽ 79 പേര്‍ക്ക് കൂടി കോവിഡ്; 126 പേര്‍ക്ക് രോഗമുക്തി, 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (24.10.20) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 126 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 75 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6341 ആയി. 5331 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയി ലിരിക്കെ 41 പേര്‍ മരണപ്പെട്ടു. നിലവില്‍ 969 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 383 പേര്‍…

Read More

കോപയിൽ അർജന്റീനക്ക് ആദ്യ ജയം; കരുത്തരായ ഉറൂഗ്വെയെ തകർത്തത് ഏകപക്ഷീയമായ ഒരു ഗോളിന്

  കോപ അമേരിക്കയിൽ അർജന്റീനക്ക് ആദ്യ വിജയം. കരുത്തരായ ഉറൂഗ്വയെ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തിയത്. ഗൈഡോ റോഡ്രിഗസാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന അർജന്റീനക്ക് ഇന്ന് വിജയം അനിവാര്യമായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ന് അവർ ഇറങ്ങിയത്. 4-3-3 എന്ന ശൈലിയായിരുന്നു മെസ്സി പട സ്വീകരിച്ചത്. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിക്കുകയെന്ന നയമാണ് അർജന്റീന സ്വീകരിച്ചത്. കളിയുടെ പതിമൂന്നാം മിനിറ്റിൽ തന്നെ റോഡ്രഗസിലൂടെ അർജന്റീന ലീഡ് നേടി. മെസ്സിയുടെ ക്രോസിൽ…

Read More