ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി; രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകം
ഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന ഒരു സിവില്‍ കോഡ് ആവശ്യമാണെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ആധുനിക ഇന്ത്യന്‍ സമൂഹം ഒരേ തരത്തിലുള്ള കാഴ്ചപ്പാടാണ് സ്വീകരിക്കുന്നതെന്നും മതത്തിന്റെയും ജാതിയുടെയും പരമ്പരാഗതമായ അതിര്‍വരമ്പുകള്‍ അവഗണിക്കുകയാണെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. ഏകീകൃത സിവില്‍ കോഡിനെ അംഗീകരിക്കുന്ന തരത്തിലാണ് ഈ മാറ്റങ്ങളെന്നും കോടതി വ്യക്തമാക്കി. 1955 ലെ ഹിന്ദു വിവാഹ…