സംസ്ഥാനത്ത് ഇന്ന് 596 പേർക്ക് കൊവിഡ്; 908 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 596 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 122, തിരുവനന്തപുരം 75, കോഴിക്കോട് 55, കോട്ടയം 51, ഇടുക്കി 48, തൃശൂര്‍ 41, കൊല്ലം 39, ആലപ്പുഴ 32, കണ്ണൂര്‍ 32, പത്തനംതിട്ട 29, പാലക്കാട് 25, മലപ്പുറം 23, വയനാട് 19, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,590 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 18,746 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 18,073…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.34 ലക്ഷം സാമ്പിളുകൾ; ടിപിആർ 13.87

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,108 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1048, കൊല്ലം 1695, പത്തനംതിട്ട 523, ആലപ്പുഴ 1150, കോട്ടയം 790, ഇടുക്കി 400, എറണാകുളം 2339, തൃശൂർ 2815, പാലക്കാട് 2137, മലപ്പുറം 2119, കോഴിക്കോട് 2397, വയനാട് 726, കണ്ണൂർ 1115, കാസർഗോഡ് 854 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,572 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,57,687 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ

വയനാട് മേപ്പാടിയിൽ മാവോയിസ്റ്റ് ക ൾ എത്തിയതായി നാട്ടുകാർ. മേപ്പാടി എരുമ ക്കൊല്ലിയിലാണ് ആയുധധാരികളാഅഞ്ചംഗ സംഘമെത്തിയതെന്ന് നാട്ടുകാർ. മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ ഒരു വീട്ടിൽ കയറി ഭക്ഷണ സാധനങ്ങൾ ആവശ്യപ്പെടുകയും ചെയ്തതായി നാട്ടുകാർ. തണ്ടർബോൾട്ടും പൊലീസും പ്രദേശത്ത് പരിശോധന നടത്തുന്നു.

Read More

ഗായകൻ എം എസ് നസീം അന്തരിച്ചു

ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. നിരവധി നാടക കലാസമിതികൾക്കായി അദ്ദേഹം പാടിയിട്ടുണ്ട്. കെപിഎസിയിൽ ജനപ്രിയ നാടക ഗാനങ്ങൾക്കും ശബ്ദം നൽകി ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം തുടങ്ങിയ സിനിമകളിലും നസീം പാടിയിട്ടുണ്ട്. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. 1992, 93, 94, 95, 97 കാലഘട്ടങ്ങളിൽ മികച്ച മിനി സ്‌ക്രീൻ ഗായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

Read More

ഇന്നലെ വമ്പന്‍ ഇടിവ്; അത് പരിഹരിച്ച് ഇന്ന് വീണ്ടും കുതിപ്പ്; പവന് 74000 തൊട്ട് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74000 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9250 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണം പവന് ഒറ്റയടിക്ക് 800 രൂപയാണ് ഇടിഞ്ഞിരുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ അയവില്ലാത്ത പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് വെള്ളിവിലയും…

Read More

ചടയമംഗലത്തും പൊട്ടിത്തെറി; ചിഞ്ചുറാണിക്കെതിരെ സിപിഐ പ്രവർത്തകരുടെ പ്രകടനം

സ്ഥാനാർഥി നിർണയത്തെ ചൊല്ലി ചടയമംഗലം എൽ ഡി എഫിലും തർക്കം. ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം സിപിഐ പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ത്രീകളടക്കം നൂറോളം പേരാണ് പ്രകടനത്തിൽ പങ്കെടുക്കുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് മറികടന്നാണ് സിപിഐ സംസ്ഥാന സമിതി അംഗമായ ചിഞ്ചുറാണിയെ സിപിഐ ചടയമംഗലത്ത് സ്ഥാനാർഥിയാക്കിയത്. എ മുസ്തഫയെ സ്ഥാനാർഥിയാക്കണമെന്നതായിരുന്നു പ്രാദേശിക ഘടകത്തിന്റെ ആവശ്യം.

Read More

ഐപിഎല്‍; കോഹ്‌ലിപട ഒരുങ്ങിതന്നെ; സണ്‍റൈസേഴ്‌സിനെയും മറികടന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. സണ്‍റൈസേഴ്‌സിനെതിരേ ആറ് റണ്‍സിന്റെ ജയമാണ് ബാംഗ്ലൂര്‍ നേടിയത്. 150 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് നീങ്ങിയ ഹൈദരാബാദിനെ 20 ഓവറില്‍ 143 റണ്‍സില്‍ ബാംഗ്ലൂര്‍ പിടിച്ചുകെട്ടി. ഒമ്പത് വിക്കറ്റാണ് സണ്‍റൈസേഴ്‌സിന് നഷ്ടമായത്. ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും (54), മനീഷ് പാണ്ഡെയും (38) ഫോമിലായിട്ടും സണ്‍റൈസേഴ്‌സിന് രണ്ടാം മല്‍സരത്തിലും തോല്‍ക്കാനായിരുന്നു വിധി. 17 റണ്‍സെടുത്ത് റാഷിദ് ഖാന്‍ അവസാന ഓവറില്‍ പൊരുതിയെങ്കിലും സിറാജ് താരത്തെ റണ്ണൗട്ടാക്കി. ഷഹബാസ്…

Read More

ബൈക്കിടിച്ചു പരുക്കേറ്റ ആനക്കുട്ടിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷപ്പെടുത്തി

ചന്തബൂരി: തായ്‌ലന്റിലെ കിഴക്കന്‍ പ്രവിശ്യയായ ചന്തബൂരിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ചു പരുക്കേറ്റു വീണ ആനക്കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കി ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. രക്ഷാപ്രവര്‍ത്തകനായ മന ശ്രീവെറ്റ് ആണ് റോഡില്‍ കിടത്തി ആനക്കുട്ടിക്ക് സിപിആറും കൃത്രിമ ശ്വാസവും നല്‍കിയത്. തിങ്കളാഴ്ച മുതല്‍ തായ്‌ലന്‍ഡില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, മന ശ്രീവെറ്റ് ആനക്കുട്ടിക്ക് സിപിആര്‍ നല്‍കുന്നത് കാണാം. ആനയുടെ ഹൃദയം എവിടെയാണെന്ന് നേരത്തെ അറിയുമായിരുന്നില്ല. എന്നാല്‍ കൃത്യമായ സ്ഥലം കണ്ടെത്തി അദ്ദേഹത്തിന് സിപിആര്‍ നല്‍കാനായി….

Read More

കാനഡയിൽ സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി 10 പേർ മരിച്ചു; 11 പേരെ കാണാതായി

  കാനഡയുടെ കിഴക്കൻ തീരത്ത് സ്പാനിഷ് മത്സ്യബന്ധനബോട്ട് മുങ്ങി 10 പേർ മരിച്ചു. പതിനൊന്നുപേരെ കാണാതായി. മൂന്നുപേരെ രക്ഷിച്ചതായി കാനഡ ജോയിന്റ് റെസ്‌ക്യു കോ ഓർഡിനേഷൻ സെന്റർ അറിയിച്ചു.ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥ കാരണം കൂടുതൽ രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത കുറയുമെന്ന് അധികൃതർ അറിയിച്ചു. ന്യൂഫൗണ്ട്ലാൻഡിന് കിഴക്ക് 250 നോട്ടിക്കൽ മൈൽ കിഴക്കാണ് ബോട്ട് മുങ്ങിയത്. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഗലീഷ്യ മേഖലയിൽ നിന്ന് പ്രവർത്തിക്കുന്ന വില്ല ഡി പിറ്റാൻക്സോ എന്ന മത്സ്യബന്ധന ബോട്ടിൽ 24 ജീവനക്കാരായിരുന്നുണ്ടായത്. 16…

Read More

ധീരജിനെ കുത്തിക്കൊന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജെറിൻ ജോജോ അറസ്റ്റിൽ

  ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി പിടിയിൽ. മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവായാ ജെറിൻ ജോജോയാണ് അറസ്റ്റിലായത്. സംഭവത്തിൽ കോളജ് കെ എസ് യു യൂനിറ്റ് പ്രസിഡന്റ് അലക്‌സ് പോളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പറവൂരിൽ നിന്നാണ് കെ എസ് യു നേതാവിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് യൂത്ത് കോൺഗ്രസുകാരും കെ എസ് യുക്കാരും ചേർന്ന്…

Read More