‘ഒരു ഏകപക്ഷീയ വ്യാപാര ദുരന്തം, ഞങ്ങള്‍ ഇന്ത്യയുമായല്ല, ഇന്ത്യ ഞങ്ങളുമായാണ് കച്ചവടം നടത്തിയത്’; അവകാശവാദവുമായി ട്രംപ്
പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനേയും റഷ്യന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയേയും സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ ഇന്ത്യയെ പരിഹസിച്ച് ഡോണള്‍ഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. തങ്ങള്‍ ഇന്ത്യയുമായല്ല ഇന്ത്യ തങ്ങളുമായാണ് കച്ചവടം നടത്തുന്നതെന്നാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയുമായുള്ള അമേരിക്കയുടെ വ്യാപാര ബന്ധം ഏകപക്ഷീയമായിരുന്നുവെന്നും തങ്ങളില്‍ നിന്നും കടുത്ത നികുതിയാണ് ഇത്രയും കാലം ഇന്ത്യ ഈടാക്കിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇന്ത്യ എണ്ണയും ആയുധവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണെന്ന വിമര്‍ശനം ട്രംപ് ആവര്‍ത്തിച്ചു. പൂജ്യം…