കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ച രോഗിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി ഹംസ(56)യാണ് മരിച്ചത്.
കടുത്ത പ്രമേഹ രോഗബാധിതനായിരുന്നു ഹംസ. ഇദ്ദേഹത്തിന് ഇന്നലെ നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ബ്ലാക്ക് ഫംഗസ് ചികിത്സക്കാവശ്യമായ 50 വയൽ മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.