ആലുവയിലെ യുവതിയുടെ ആത്മഹത്യ; സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി
ആലുവയിൽ ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐക്കെതിരെ നടപടി. സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സിഐക്കെതിരെ പരാമർശമുണ്ടായിരുന്നു എടയപ്പുറത്ത് മൊഫിയ പർവീൺ എന്ന 23കാരിയാണ് ആത്മഹത്യ ചെയ്തത്. മൊഫിയയുടെ ആത്മഹത്യ കേസ് ആലുവ ഡിവൈഎസ്പി അറിയിക്കും. മൊഫിയയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുക്കും. ഒരു മാസം മുമ്പാണ് ഭർതൃവീട്ടുകാർക്കെതിരെ യുവതി പരാതി നൽകിയത്. പരാതിയിൽ ഇന്നലെ യുവതിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതി…