അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാനൊരുങ്ങി 11 ചാവേറുകള്‍; ഭീഷണി സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ വധഭീഷണിയുമായി ചാവേറുകള്‍. 11 ചാവേറുകള്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്ന ഇമെയില്‍ സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ് ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ആരാധനാലയങ്ങളും രാജ്യത്തെ മറ്റു പ്രധാന സ്ഥലങ്ങളും ആക്രമിക്കുമെന്ന ഭീകരരുടെ സന്ദേശം കുറച്ചുദിവസം മുമ്പാണ് സിആര്‍പിഎഫ് മുംബൈ ഹൈഡ് ക്വാര്‍ട്ടേഴ്‌സില്‍ ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കൂട്ടരാജി; നിതിന്‍ രാജിന്റെ വീട്ടിലെത്തി സഹപാഠികള്‍

വിവാദങ്ങള്‍ക്കിടെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കൂട്ടരാജി. ഓര്‍ത്തോഡോന്റിക്‌സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നല്‍കി. അധ്യാപകര്‍ ഉള്‍പ്പടെ ഏഴ് പേരാണ് രാജിക്കത്ത് നല്‍കിയത്. ജീവനക്കാര്‍ കൂട്ടത്തോടെ രാജിക്കത്ത് നല്‍കിയതോടെ ഡിപ്പാര്‍ട്‌മെന്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. രാജിക്കത്ത് മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ല. ഓര്‍ത്തോഡോന്റിക്‌സ് വകുപ്പ് മേധാവി ഡോ ഹാഷിം അലി ഇന്ന് രാജി വച്ചിരുന്നു. വിദ്യാര്‍ഥികള്‍ പരാതി നല്‍കിയ അധ്യാപകനാണ് രാജി വച്ചത്. അതിനിടെ, സഹപാഠികള്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി. തിരുവനന്തപുരത്തെ വീട്ടില്‍ വൈകാരിക രംഗങ്ങള്‍ അതിവൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്….

Read More

കെ.ടി.എസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം; ‘ബ്ലാസ്‌റ്റേഴ്‌സ്’ ഫസ്റ്റ്‌ലുക്ക് പുറത്ത്

അജു വര്‍ഗീസ്, സലിം കുമാര്‍, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്ലാസ്റ്റേഴ്‌സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നന്ദ കുമാര്‍ എ.പി, മിഥുന്‍ ടി ബാബു എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഐ പിക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിഥുന്‍ ടി ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കെടിഎസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. അമീറാ, അഞ്ജന, സിനോജ്…

Read More

ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുത്തേക്കില്ല

ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന. ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു.വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് ബദ്രാൻ നിലപാട് വ്യക്തമാക്കിയത്. അതേസമയം ഗസയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഹമാസ് നീക്കം. 7,000 സായുധ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെയും ഹമാസ് നിയമിച്ചു. ഗസയിലെ പുതിയ ഹമാസ് ചിത്രങ്ങൾ…

Read More

‘ചേര്‍ത്ത് നിര്‍ത്തുമെന്ന് പറഞ്ഞു; മന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതീക്ഷ’; ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍

മന്ത്രി വാസവന്റെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. മന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ട ധനസഹായം നല്‍കി. തുടര്‍ ചികിത്സയടക്കമുള്ള അടക്കമുള്ള കാര്യങ്ങളില്‍ സഹായം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി. മന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ട്. രണ്ട് ദിവസത്തിനകം താനവിടെ എത്താമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിശ്രുതന്‍ പറഞ്ഞു. ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. മറ്റുള്ള കാര്യങ്ങള്‍ ഇവിടെ വന്നതിന്…

Read More

മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ

ദുബായ്: മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യു.എ.ഇ. ഗോള്‍ഡന്‍ വിസ നല്‍കി. 10 വര്‍ഷ കാലാവധിയുള്ളതാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ. ഇരുവരും അടുത്ത ദിവസങ്ങളിലായി ദുബായിലെത്തി വിസ സ്വീകരിക്കും. വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.

Read More

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

  മലപ്പുറം: പ്രമുഖ യൂട്യൂബറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നു വൈകിട്ടാണ് അന്ത്യം. ഭിന്നശേഷിക്കാരന്‍ ആയ സ്വാലിഹിന്റെ യൂട്യൂബ് വീഡിയോകള്‍ നിരവധിയാളുകളാണ് കണ്ടിരുന്നത്. ( youtuber swalih valanchery passes away)     ഇന്ന് ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരേക്കാട് സി കെ പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.ചാവക്കാട് സ്വദേശിയായ ജസീലയാണ് ഭാര്യ. ഫാത്തിമ സഫിയ,…

Read More

ബ്രിസ്‌ബേൻ ടെസ്റ്റിൽ ഓസ്‌ട്രേലിയ ലീഡ് ഉയർത്തുന്നു; നാല് വിക്കറ്റുകൾ വീണു

ബ്രിസ്‌ബേൻ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 4ന് 154 റൺസ് എന്ന നിലയിലാണ് ആതിഥേയർ. ാേസീസിന് 187 റൺസിന്റെ ലീഡുണ്ട് നിലവിൽ 32 റൺസുമായി സ്മിത്തും നാല് റൺസുമായി കാമറോൺ ഗ്രീനുമാണ് ക്രീസിൽ. മികച്ച രീതിയിൽ തുടങ്ങിയ ഓസീസിന് 89ൽ വെച്ചാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മാർകസ് ഹാരിസ് 38 റൺസെടുത്ത് പുറത്തായി. തൊട്ടുപിന്നാലെ 488 റൺസെടുത്ത വാർണറും വീണു ലാബുഷെയ്ൻ 25 റൺസിന് പുറത്തായി. മാത്യു വെയ്ഡ് സ്‌കോർ…

Read More

പ്രതിപക്ഷ നേതാവിന്റെ സുരക്ഷ കുറച്ച നടപടി പിണറായിയുടെ അല്‍പ്പത്തരം: കെ സുധാകരന്‍

  തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ കുറച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സുരക്ഷ കുറച്ച നടപടി പിണറായി വിജയന്റെ അല്‍പത്തരമാണെന്ന് കെ സുധാകരന്‍ ആരോപിച്ചു. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുധാകരന്‍ പറയുന്നു . പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രിക്ക് നൂറു കണക്കിന് പൊലീസുകാരുടെയും പാര്‍ട്ടി ഗുണ്ടകളുടെയും അകമ്പടി വേണമായിരിക്കും. എന്നാല്‍ പ്രതിപക്ഷ നേതാവടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക്…

Read More

‘പാല നമ്മുടെ സ്വന്തമാണ്; മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും’; ജോസ് കെ മാണി

പാല എന്നും സ്വന്തമാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഇത്തവണ 13 സീറ്റിൽ പാർട്ടി മത്സരിക്കുമെന്നും ജോസ് കെ മാണി ട്വന്റിഫോറിനോട് പറഞ്ഞു. നിലവിലെ എംഎൽഎമാരും മന്ത്രിമാരും മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കും. നിലവിൽ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്ന മാണി സി കാപ്പന്റെ പരാമർശത്തിനും ജോസ് കെ മാണി മറുപടി നൽകി. പാലായിൽ…

Read More