മേപ്പാടി :പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം നിർധനരും ഡോക്ടർ നിർദ്ദേശിച്ചിട്ടും സാമ്പത്തി കമടക്കമുള്ള മറ്റു പല കാരണങ്ങൾ കൊണ്ട് ശസ്ത്രക്രിയകൾ നടക്കാതെ പോയ രോഗികൾക്കുമായി 2025 ഡിസംബർ 8 മുതൽ
2026 ജനുവരി 31 വരെ സൗജന്യ ശസ്ത്രക്രിയാ സേവനങ്ങൾ പ്രഖ്യാപിച്ചു.
അപ്പെൻഡിസെക്റ്റമി, ഹെർണിയ, തൈറോയ്ഡ് ശസ്ത്രക്രിയകൾ, ഡയബെറ്റിക് ഫൂട്ട്, ഫിസ്റ്റുല, പൈൽസ്, വെരിക്കോസ് വെയിൻ, അർശസ്, സ്തന ശസ്ത്രക്രിയകൾ, മുഴകൾ, എന്നിവയുൾപ്പെടെയുള്ള പ്രധാനപ്പെട്ട ജനറൽ ശസ്ത്രക്രിയകളാണ് ഈ കാലയളവിൽ തികച്ചും സൗജന്യമായി ചെയ്തുകൊടുക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ടുള്ള ഈ ഉദ്യമം, ജനറൽ സർജറി രംഗത്ത് കൂടുതൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ വിളിക്കുക. 8606 976 222, 8111 881 175, 8943 899 899.
സൗജന്യ ശസ്ത്രക്രിയ ഡി എം ആശ്വാസ് പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം






