കെ.എസ്.ആര്‍.ടി സിക്ക് വീണ്ടും ഇരുട്ടടി; ഡീസലിന് 21 രൂപ കൂട്ടി

കെ.എസ്.ആർ.ടി.സിക്കുളള ഡീസൽ ചാർജ് വീണ്ടും കൂട്ടി. ഡീസൽ വില ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്. ഇനി മുതല്‍ കെ.എസ്.ആര്‍.ടി സി ഒരു ലീറ്റർ ഡീസലിന് 121.35 രൂപ നൽകേണ്ടി വരും. യാത്രാ ഫ്യുവൽസ് വഴി പിടിച്ചു നിൽക്കാനാണ് കെ എസ് ആർടി സിയുടെ ശ്രമം. ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത്. പ്രതിസന്ധികളിലൂടെ മാത്രം സഞ്ചരിക്കുന്ന കെ എസ് ആർ ടി സിയെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ നടപടി കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് ഉറപ്പാണ്. ദിവസം…

Read More

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

സംഘർഷം, പോരാട്ടം, അതിജീവനം; നിവിൻ പോളിയുടെ പുതിയ സിനിമ പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്ത്

നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം പടവെട്ട് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ഫേസ്ബുക്ക് പേജ് വഴി നിവിൻ പോളിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. സംഘർഷങ്ങൾ, പോരാട്ടങ്ങൾ, അതിജീവനം നമ്മൾ പടവെട്ട് തുടർന്നു കൊണ്ടേയിരിക്കും എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. നടൻ സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിർമാണം. കൊവിഡ് പ്രതിസന്ധി മാറിയാൽ ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പൂർത്തിയാക്കും. അരുവി എന്ന ചിത്രത്തിലൂടെ സുപരചിതയായ അദിതി…

Read More

അനാവശ്യമായി ഇടപെടുന്നു, മുതിർന്ന നേതാക്കളെ അവഗണിക്കുന്നു; രാഹുലിനെതിരെ ജി23 നേതാക്കൾ

കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ജി 23 നേതാക്കൾ. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങളില്ലെന്നും മുതിർന്ന നേതാക്കളെ രാഹുൽ അവഗണിക്കുകയാണെന്നും ജി 23 നേതാക്കൾ വിമർശിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഞായറാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നത്. രാഹുൽ ഗാന്ധിയും ഏതാനും പേരും ചേർന്ന് തീരുമാനങ്ങൾ എടുക്കുകയാണെന്ന് ഗുലാം നബി ആസാദ് വിമർശിച്ചു. മുതിർന്ന നേതാക്കളെ പാടെ അവഗണിക്കുന്ന സമീപനമാണ് രാഹുലിന്റേത്. രാഹുൽ പാർട്ടിയുടെ ദേശീയ അധ്യക്ഷനല്ല. പക്ഷേ സംഘടനാകാര്യങ്ങളിൽ…

Read More

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 613 പേർ മരിച്ചു; കോവിഡ് സ്ഥിരീകരിച്ചത് 24850 പേർക്ക്

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഒരു ദിവസത്തിനിടെ കാല്‍ ലക്ഷത്തിനടുത്ത് പുതിയ രോഗികള്‍. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 24850 പേര്‍ക്കാണ്. പ്രതിദിന മരണ നിരക്കിലും വന്‍ വര്‍ധന. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 613 പേര്‍ മരിച്ചു. ആകെ 6,73,165 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. റഷ്യയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 800 കേസുകള്‍ മാത്രം അകലെ. ഇപ്പോള്‍ കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ നാലാമതാണ് ഇന്ത്യ. മൂന്നാമത് റഷ്യയും….

Read More

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു, മാണ്ഡിയിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 60 കിലോമീറ്റർ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യത എന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 8 സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട്. ജമ്മു കശ്മീർ,പഞ്ചാബ്, ഉത്തരാഖണ്ഡ്,മധ്യപ്രദേശ്, മഹാരാഷ്ട്ര, തുടങ്ങിയ ഇടങ്ങളിലാണ് ഓറഞ്ച് അലേർട്ട്. കനത്ത മഴയെ തുടർന്ന് ജോധ്പൂർ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ജൂലൈ 7വരെ വടക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര…

Read More

കരിപ്പൂർ സ്വർണക്കടത്ത്: മുഖ്യപ്രതി സൂഫിയാൻ അറസ്റ്റിൽ

  കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വഴി കടത്താൻ ലക്ഷ്യമിട്ട സ്വർണത്തിന് സംരക്ഷണം നൽകാൻ സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. രാമനാട്ടുകരയിൽ അപകടം നടന്ന സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു. സൂഫിയാന്റെ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Read More

അതിവേഗ അർധ സെഞ്ച്വറിയുമായി വിഷ്ണുവിനോദ്; തമിഴ്‌നാടിനെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ

  സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന കേരളം നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തു. അവസാന ഓവറുകളിൽ വിഷ്ണു വിനോദ് നടത്തിയ വെടിക്കെട്ടാണ് കേരളത്തിന് മികച്ച സ്‌കോർ സമ്മാനിച്ചത്. ഓപണർ രോഹൻ കുന്നുമ്മലും കേരളത്തിനായി അർധ സെഞ്ച്വറി നേടി. രോഹൻ കുന്നുമ്മൽ 51 റൺസെടുത്തു. മുഹമ്മദ് അസഹറുദ്ദീൻ 15 റൺസിനും സച്ചിൻ ബേബി 33 റൺസിനും വീണു….

Read More

ചീരാലിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കോവിഡ് ആൻ്റിജൻ പരിശോധനയിൽ ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

ചീരാലിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കോവിഡ് ആൻറി ജൻ പരിശോധനയിൽ ആറു പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.ചീരാൽ കണ്ണി വട്ടത്ത് ഒരു കുടുംബത്തിലെ രണ്ട് പേർക്കും കുടുക്കി, വെള്ളച്ചാൽ ,മുണ്ടക്കൊല്ലി, വെണ്ടോൽ എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. 66 പേരെയാണ് ഇന്ന് ചീരാലിൽ പരിശോധനക്ക് വിധേയമാക്കിയത്.

Read More

ശ്രീനഗറിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറിലെ ബഡമാലൂ പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പ്രദേശത്ത് തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. പുലര്‍ച്ചെ 2.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തിരച്ചില്‍ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കശ്മീര്‍ സോണ്‍ പോലിസാണ് ട്വീറ്റ് വഴി ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Read More