ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ഹർജി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി ആറാഴ്ചക്ക് ശേഷം പരിഗണിക്കും. അതുവരെ ശിവശങ്കർ ജാമ്യത്തിൽ തുടരും. ഹർജിയിൽ ശിവശങ്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ ഇ ഡിക്ക് സാധിച്ചിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി വാദിച്ചു

Read More

2021ലെ വിശ്വ സുന്ദരിപട്ടം ഇന്ത്യക്കാരി ഹർനാസ് സന്ധുവിന്

  2021 മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രായേലിലെ ഏയ്‌ലറ്റിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21കാരിയായ ഹർനാസ് കിരീടം ചൂടിയത്. 2000ൽ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഇന്ത്യക്കാരി ഈ നേട്ടത്തിലെത്തുന്നത്. 1994ൽ സുസ്മിത സെൻ ആണ് വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി. എല്ലാ റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹർനാസ് സന്ധു വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഫൈനലിൽ പരാഗ്വ, ദക്ഷിണാഫ്രിക്കൻ സുന്ദരിമാരെയാണ് അവർ പരാജയപ്പെടുത്തിയത്. കഴിഞ്ഞ…

Read More

ആഗസ്റ്റ്‌ ഇരുപത് മുതല്‍ ഒമ്പത് മേഖലയില്‍ സ്വദേശിവൽക്കരണം നടപ്പാക്കാനെരുങ്ങി സൗദി

റിയാദ്: ആഗസ്റ്റ്‌ ഇരുപത് മുതൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒമ്പതു മേഖലകളിൽ 70 ശതമാനം സൗദിവൽക്കരണം നടപ്പാക്കിത്തുടങ്ങും. മുഹറം ഒന്നു (ഓഗസ്റ്റ് 20) മുതലാണ് ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങളിൽ നിർബന്ധിത സൗദിവൽക്കരണം നിലവിൽവരിക തേയില-കാപ്പി-തേൻ, പഞ്ചസാര-മസാലകൾ, മിനറൽ വാട്ടർ-പാനീയങ്ങൾ, പഴവർഗങ്ങൾ-പച്ചക്കറികൾ-ഈത്തപ്പഴം, ധാന്യങ്ങൾ-വിത്തുകൾ-പൂക്കൾ-ചെടികൾ-കാർഷിക വസ്തുക്കൾ, പുസ്തകങ്ങൾ-സ്റ്റേഷനറി ഉൽപന്നങ്ങൾ-വിദ്യാർഥി സേവനം, പ്രസന്റേഷൻ-ആക്‌സസറീസ്-കരകൗശല വസ്തുക്കൾ-പുരാവസ്തുക്കൾ, ഗെയിമുകൾ-കളിക്കോപ്പുകൾ, ഇറച്ചി-മത്സ്യം-മുട്ട-പാലുൽപന്നങ്ങൾ-വെജിറ്റബിൾ എണ്ണകൾ, ശുചീകരണ വസ്തുക്കൾ-പ്ലാസ്റ്റിക്-സോപ്പ് എന്നിവ വിൽക്കുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങൾക്കാണ് സൗദിവൽക്കരണം നിർബന്ധമാക്കുന്നത്.

Read More

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു

സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. ചക്രവാത ചുഴിയെ തുടര്‍ന്നുള്ള മഴ സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് അധിക മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഡാമുകളിലേക്കുള്ള നീരൊഴിക്ക് കുറഞ്ഞു. ഇതോടെയാണ് ഇടുക്കി ഡാമിലെ തുറന്ന മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചത്. 2,4 ഷട്ടറുകളാണ് അടച്ചത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്‍റിമീറ്ററാക്കി ഉയര്‍ത്തി. സെക്കന്‍ഡില്‍ നാല്‍പതിനായിരം ലിറ്റര്‍ വെള്ളം…

Read More

ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു

ബോളിവുഡ് നടൻ രാജീവ് കപൂർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 58 വയസ്സായിരുന്നു. പ്രശസ്ത നടൻ രാജ് കപൂറിന്റെ മകനാണ്. അന്തരിച്ച റിഷി കപൂർ, രൺധീർ കപൂർ എന്നിവർ സഹോദരങ്ങളാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, കരിഷ്മ കപൂർ, കരീന കപൂർ തുടങ്ങിയവർ ബന്ധുക്കളാണ്. ഏക് ജാൻ ഹേൻ ഹും, ആസ്മാൻ, ലൗ ബോയ്, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Read More

കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ല; വിശദീകരണത്തിൽ തൃപ്തനെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കെ സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂർത്തിനെയുമാണ് സുധാകരൻ പരാമർശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തിൽ പൂർണതൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണം സുധാകരനുമായി ഫോണിൽ സംസാരിച്ചിരുന്നു. സുധാകരൻ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ ബന്ധുനിയമനം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. എംപിമാരുടെയും എംഎൽഎമാരുടെയും ഭാര്യമാർക്കും മക്കൾക്കും ജോലി നൽകുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Read More

വാഹനത്തിൽ കൊണ്ടുവന്ന ചത്ത പോത്തിനെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ ലോറി നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് പിടികൂടി

പേരിയ : വാഹനത്തിൽ കൊണ്ടുവന്ന ചത്ത പോത്തിനെ കാട്ടിലേക്ക് വലിച്ചെറിഞ്ഞ ലോറി നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേർന്ന് പിടികൂടി. രാജസ്ഥാ൯ സ്വദേശികളായ ലോറി ഡ്രൈവറെയും സഹായിയെയും തലപ്പുഴ എസ് ഐ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരുന്നു. പേരിയ 34 റോഡ് സൈഡിലെ വനത്തിലാണ് ചത്ത പോത്തിനെ വലിച്ചെറിഞ്ഞതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുട൪ന്ന് അധികൃതരെ നാട്ടുകാ൪ വിവരം അറിയികുകയായിരുന്നു

Read More

വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: ദേശീയപാത 66ല്‍ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ െ്രെഡവര്‍ യമനപ്പ വൈ തലവാര്‍ (35) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചാസാരയുമായി പോകുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വട്ടപ്പാറ വളവിലെ ഡിവൈഡറില്‍ ഇടിച്ച് വാഹനം താഴ്ച്ചയിലേക്ക് മറിയുമാകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് െ്രെഡവറെ പുറത്തെടുത്തത്. പക്ഷെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്….

Read More

തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കില്ല; ഹർജി ഹൈക്കോടതി തള്ളി

ചെ​ന്നൈ: വൻ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയ തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു വേദാന്ത ഗ്രൂപ്പ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കമ്പനിയുടെ പ്രവർത്തനം പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നതുൾപ്പെടെ എതിർഭാഗം ഉയർത്തിയ വാദങ്ങൾ അംഗീകരിച്ചാണു വിധി. ഉത്തരവ് നിരാശാജനകമാണെന്നു പ്രതികരിച്ച വേദാന്ത ഗ്രൂപ്പ്, സുപ്രീം കോടതിയെ സമീപിക്കുമെന്നറിയിച്ചു. ജ​സ്റ്റീ​സു​മാ​രാ​യ ടി.​എ​സ്. ശി​വ​ജ്ഞാ​നം, വി. ​ഭ​വാ​നി സു​ബ്ബ​രായ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണു വി​ധി. പ​രി​സ്ഥി​തി​യു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും നി​ല​നി​ൽ​പ്പാ​ണു പ്ര​ധാ​ന​മെ​ന്ന് 800 പേ​ജു​ള്ള വി​ധി​ന്യാ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം വി​ധി…

Read More

അഖിലേഷ് യാദവ് എംപി സ്ഥാനം രാജിവെച്ചു; ഇനി യുപിയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്

  സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭാ എംപി സ്ഥാനം രാജിവെച്ചു. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. രാജിക്കത്ത് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറി. ഉത്തർപ്രദേശിൽ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെ പ്രധാന എതിരാളിയായി സ്ഥാനം ഉറപ്പിക്കുകയെന്നതാണ് അഖിലേഷ് യാദവിന്റെ നീക്കം. അടുത്തിടെ നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ് വാദി കോട്ടയായ കർഹാലിൽ നിന്നുമാണ് അഖിലേഷ് യാദവ് വിജയിച്ചത്. അഖിലേഷ് സംസ്ഥാനത്ത് പാർട്ടിയെ നയിക്കുമെന്നും യുപി നിയമസഭയിൽ പ്രതിപക്ഷ നേതാവാകുമെന്നുമാണ്…

Read More