പത്തനംതിട്ടയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഉറവിടം വ്യക്തമല്ല

പത്തനംതിട്ട തിരുവല്ലയില്‍ രണ്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുകലശ്ശേരി ഹോളി സ്പിരിറ്റ് മഠത്തിലെ കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 35 അംഗങ്ങളുള്ള മഠം അടച്ചിട്ടു.

കൊവിഡ് സ്ഥിരീകരിച്ച രണ്ട് കന്യാസ്ത്രീകളും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലെങ്കിലും ആശുപത്രിയില്‍ നിന്നാകാം രോഗം ബാധിച്ചതെന്ന് കരുതുന്നു.

കന്യാസ്ത്രീകളുടെ സമ്പര്‍ക്ക പട്ടികയില്‍ 52 പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മഠത്തിലെ 35 പേരെ ക്വാറന്റൈനിലാക്കി. പത്തനംതിട്ടയില്‍ ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍