കോഴിക്കോട് നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ. ചിന്താവളപ്പിലെ ഹോട്ടലിൽ നിന്നാണ് കാരന്തൂർ സ്വദേശിയായ ഷാജിത്തിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് കൽസാഹ്, ഷംസുദ്ദീൻ കെ, മുഹമ്മദ് നബീൽ , അൽഫയാദ്, മുഹമ്മദ് നിഹാൽ എന്നിവരെ കൊണ്ടോട്ടിയിൽ വച്ച് കസബ പോലീസ് പിടികൂടി. പ്രതികളായ മുഹമ്മദ് നിഹാൽ മുഹമ്മദ് കൽസാഹ് എന്നിവരിൽ നിന്ന് ഷാജിത്ത് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടുമാസമായിട്ടും ഇത് തിരിച്ചു നൽകിയില്ല. ഇതിനെ തുടർന്നാണ് പുലർച്ചെ ഹോട്ടലിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയത്.
The Best Online Portal in Malayalam