സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി ആറാഴ്ചക്ക് ശേഷം പരിഗണിക്കും. അതുവരെ ശിവശങ്കർ ജാമ്യത്തിൽ തുടരും. ഹർജിയിൽ ശിവശങ്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു
സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ ഇ ഡിക്ക് സാധിച്ചിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി വാദിച്ചു