ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ. കോട്ടയം സ്വദേശി ഷംസ് ആണ് പിടിയിലായത്. ബിന്ദുവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ സ്വർണക്കടത്ത് സംഘം ക്വട്ടേഷൻ നൽകിയത് ഷംസിന്റെ സംഘത്തിനാണ്
ഇയാളുടെ നാല് കൂട്ടാളികൾ നേരത്തെ പിടിയിലായിരുന്നു. തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീർ, പറവൂർ സ്വദേശി അൻഷാദ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇവരടങ്ങുന്ന സ്വർണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും. പലതവണ ബിന്ദുവും സ്വർണം കടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 19നാണ് ബിന്ദു അവസാനമായി സ്വർണം കടത്തിയത്. ഇത് കൊടുവള്ളിയിലെ രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാൽ ഇത് തെറ്റിച്ചതോടെയാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയത്.