വീണ്ടും കൊവിഡ് മരണം; തിരൂരില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുല്‍ ഖാദറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 70 വയസ്സായിരുന്നു. ബംഗളൂരുവില്‍ നിന്നെത്തിയ അബ്ദുല്‍ ഖാദര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഹോം ക്വാറന്റൈനില്‍ കഴിയവെ പനി കൂടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

Read More

വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 7 ജില്ലകളിൽ വ്യാജ വെളിച്ചെണ്ണ പിടികൂടി

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്. പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ…

Read More

കരിപ്പൂർ സ്വർണക്കടത്ത്: മുഖ്യപ്രതി സൂഫിയാൻ അറസ്റ്റിൽ

  കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്‌റ്റേഷനിൽ കീഴടങ്ങാനെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വഴി കടത്താൻ ലക്ഷ്യമിട്ട സ്വർണത്തിന് സംരക്ഷണം നൽകാൻ സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. രാമനാട്ടുകരയിൽ അപകടം നടന്ന സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു. സൂഫിയാന്റെ ഫിജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Read More