സസ്‌പെൻസ് അവസാനിച്ചു; ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി

  ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. ബിജെപി എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേന്ദ്ര പട്ടേലിന്റെ പേര് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയും യുപി ഗവർണറുമായ ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണ് ഭൂപേന്ദ്ര പട്ടേൽ ഇന്നലെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് വിജയ് രൂപാണി രാജിവെച്ചത്. കൊവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ചയും ഭരണവിരുദ്ധ വികാരവുമാണ് രാജിക്ക് പിന്നിലെന്ന് കരുതുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു രൂപാണിയുടെ രാജി പ്രഖ്യാപനം പ്രധാനമന്ത്രി പങ്കെടുത്ത സർദാർ ദാം…

Read More

ഉത്തരേന്ത്യയിൽ സ്ഥിതി നിയന്ത്രണാതീതം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി

കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നതോടെ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വിവാഹം പോലുള്ള ചചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമാ ഹാളിൽ 30 ശതമാനം മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമിമില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. അതേസമയം നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ പലരും…

Read More

യുഎഇ നിയമത്തില്‍ വിശ്വാസം; ഇനി റീ പോസ്റ്റ്‌മോര്‍ട്ടം വേണ്ട: വിപഞ്ചികയുടെ കുടുംബം

റീ -പോസ്‌റ്‌മോര്‍ട്ടം വേണ്ടെന്ന് ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുടുംബം. സംസ്‌കാരം നീണ്ടുപോകുമെന്ന കാരണം കൊണ്ടാണ് കുഞ്ഞിന്റെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കാന്‍ സമ്മതിച്ചതെന്നും കുടുംബം വ്യക്തമാക്കി. വിപഞ്ചികയുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്നും യുഎഇയിലെ നിയമത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും കുടുംബം പറഞ്ഞു. വിപഞ്ചികയുടെ മൃതദേഹം നാട്ടിലും കുഞ്ഞിന്റെ മൃതദേഹം യു.എ.ഇയിലും സംസ്‌കരിക്കാനാണ് തീരുമാനം. ഇതൊരു മത്സരമല്ലെന്നും കുഞ്ഞിന്റെ മൃതദേഹം വച്ച് കളിക്കാന്‍ തയ്യാറല്ലെന്നും കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. വിപഞ്ചികയുടെ മരണം ആത്മഹത്യ തന്നെ എന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലെ…

Read More

ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു. പലർക്കും ജീവൻ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണക്കായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മരണാദിനമായി ആചരിക്കാൻ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിഭജന ഭീതിയുടെ ഓർമദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടെയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്ന് മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഓഗസ്റ്റ്…

Read More

വീറോടെ ഇന്ത്യ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിമ്പിക്‌സ് ഹോക്കി സെമിയിൽ

  ടോക്യോ ഒളിമ്പിക്‌സ് വനിത ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു. ചരിത്രത്തിലാദ്യമായാണ് വനിതാ ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ പ്രവേശിക്കുന്നത്. ക്വാർട്ടറിൽ ലോക രണ്ടാം നമ്പറുകാരായ ഓസ്‌ട്രേലിയയെ എകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത് മത്സരത്തിന്റെ രണ്ടാം ക്വാർട്ടറിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. 22ാം മിനിറ്റിൽ നേടിയ പെനാൽറ്റി കോർണർ വലയിലേക്ക് എത്തിക്കുകയായിരുന്നു. മത്സരാവസാനം വരെ ഈ ലീഡ് ഇന്ത്യ സൂക്ഷിക്കുകയും ചെയ്തു. 2016 റിയോ ഒളിമ്പിക്‌സിൽ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ….

Read More

ചാലക്കുടിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; മുൻ വൈരാഗ്യമെന്ന് സൂചന

ചാലക്കുടി പരിയാരത്ത് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. മുനപ്പാറ കളത്തിങ്കൽ ഡേവിസ്(58)ആണ് കൊല്ലപ്പെട്ടത്. സിപിഐ പ്രവർത്തകനായ ഷിജിത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. വീട്ടിലേക്കുള്ള വഴിയിൽ ഷിജിത്ത് വാഹനം നിർത്തിയിട്ടത് ഡേവിസ് ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കമുടലെടുക്കുകയും ഷിജിത്തിന്റെ കാൽ ഡേവിസ് തല്ലിയൊടിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത്.

Read More

ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റുകൾ നഷ്ടം; ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ

  ഓവൽ ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ്. വിജയത്തിലേക്കായി ഇംഗ്ലണ്ടിന് ഇനി 186 റൺസ് കൂടി വേണം. 41 ഓവറുകൾ മാത്രമാണ് അവസാന ദിനമായ ഇന്ന് ബാക്കിയുള്ളത്. ഇതിനുള്ളിൽ മൂന്ന് വിക്കറ്റുകളും പിഴുത് ജയമുറപ്പിക്കാനാണ് ഇന്ത്യൻ ബൗളർമാരുടെ ശ്രമം വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് എന്ന നിലയിൽ നിന്ന് ആറിന് 147 റൺസ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നിരുന്നു. 50 റൺസെടുത്ത റോറി…

Read More

സർവേ ഫലം ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ല; യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ചെന്നിത്തല

  ഇടതുമുന്നണിക്ക് തുടർ ഭരണം പ്രവചിച്ച സർവേ ഫലങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർവേ ഫലങ്ങൾ ജനവികാരത്തിന്റെ യഥാർഥ പ്രതിഫലനമല്ല. കേരളത്തിൽ എൽ ഡി എഫിന്റെ അഴിമതി ഭരണം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട് ഇന്നലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പരാജിതന്റെ ആത്മവിശ്വാസമാണ്. അണയാൻ പോകുന്ന തീ ആളിക്കത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

Read More

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി അബ്രഹാം കോരയാണ് (61) മരിച്ചത്. മത്സ്യബന്ധനത്തിന് പോയ ഏഴംഗ സംഘത്തിന്‍റെ വള്ളം ശക്തമായ തിരയിലും ചുഴിയിലും പെട്ട് മറിയുകയായിരുന്നു. ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

എറണാകുളത്ത് വാഹനപരിശോധനക്കിടെ പോലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ചു; ടാങ്കർ ഡ്രൈവർ പിടിയിൽ

എറണാകുളം പാലാരിവട്ടത്ത് വാഹനപരിശോധനക്കിടെ പോലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് മാലിന്യ ടാങ്കർ. പരിശോധിക്കാനായി ടാങ്കർ കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടപ്പോഴാണ് പോലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ചത്. പോലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു ടാങ്കർ ഡ്രൈവർക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.  

Read More