ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു. പലർക്കും ജീവൻ നഷ്ടപ്പെട്ടു.

ആ ജനതയുടെ ത്യാഗസ്മരണക്കായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മരണാദിനമായി ആചരിക്കാൻ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിഭജന ഭീതിയുടെ ഓർമദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടെയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്ന് മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 14നാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്.