Headlines

പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷം: പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

  മലപ്പുറം പൂക്കൊളത്തൂർ സ്‌കൂളിലെ സംഘർഷത്തിൽ മഞ്ചേരി പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അധ്യാപകരും എസ് എഫ് ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. എസ് എഫ് ഐ പ്രവർത്തകരെ മർദിച്ചതിൽ അധ്യാപകർക്കെതിരെയും അധ്യാപകരെ മർദിച്ചെന്ന പരാതിയിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെയും കേസുകൾ എടുത്തിട്ടുണ്ട് അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് എംഎസ്എഫിനെതിരെയും എസ് എഫ് ഐക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു. എസ് എഫ് ഐ പ്രവർത്തകനെ അധ്യാപകൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സ്‌കൂളിൽ സംഘർഷമുണ്ടായത്.

Read More

റോഷൻ ആൻഡ്രൂസ്- ദുൽഖർ സൽമാൻ‑ബോബിസഞ്ജയ് കൂട്ട് കെട്ടിലെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. ദുൽഖറും റോഷൻ ആൻഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രമാണിത്. തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. വേഫറെർ ഫിലിമ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായാ ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു,വിജയകുമാർ,ലക്ഷ്മി ഗോപാല സ്വാമി തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞൻ സന്തോഷ്…

Read More

ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണം; രാത്രി കര്‍ഫ്യൂ ആവശ്യമില്ല: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ആരോഗ്യവിദഗ്ധരുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ അനാവശ്യമെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രികാല യാത്ര നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ വിദഗ്ദർ നിര്‍ദേശം നൽകി. സംസ്ഥാനത്ത് ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കുകയാണ് വേണ്ടതെന്നും വിദഗ്ധർ നിർദേശിച്ചു. കേരളത്തിൽ നിലവിലുള്ള രോഗവ്യാപനത്തിൽ കാര്യമായ ആശങ്ക വേണ്ടെന്നും വാക്സിനേഷൻ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിനാൽ അധികം വൈകാതെ രോഗവ്യാപനത്തിന്റെ തോതു നിയന്ത്രിക്കാനാകുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു. കോവിഡ് ബാധിതരെ…

Read More

മാണി സി കാപ്പൻ-ശരദ് പവാർ കൂടിക്കാഴ്ച ഇന്ന്; മുന്നണി മാറ്റം ചർച്ചയാകും

മുന്നണി മാറ്റ അഭ്യൂഹങ്ങൾ തുടരുന്നതിനിടെ മാണി സി കാപ്പൻ ഇന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തും. പാലാ സീറ്റ് ലഭിച്ചേക്കില്ലെന്ന് വ്യക്തമായ സൂചന ഇടതുമുന്നണിയിൽ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച സിറ്റിംഗ് സീറ്റുകൾ എൻസിപിക്ക് നഷ്ടപ്പെടാനുള്ള സാധ്യത ശരദ് പവാറിനെ കാപ്പൻ ധരിപ്പിക്കും. നേരത്തെ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചിരുന്നുവെങ്കിലും അവസരം നൽകിയിരുന്നില്ല. അതേസമയം മാണി സി കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. കാപ്പനെ…

Read More

തിരുവനന്തപുരത്ത് യൂബർ ടാക്‌സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

  തിരുവനന്തപുരം ചാക്കയിൽ യൂബർ ടാക്‌സി ഡ്രൈവറെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാക്കയ്ക്ക് സമീപത്ത് താമസിക്കുന്ന സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള രണ്ട് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല

Read More

സൈനികരെയും അപമാനിച്ചു; യൂട്യൂബർ വിജയ് പി നായർക്കെതിരെ വീണ്ടും പരാതി

സ്ത്രീകളെ അധിക്ഷേപിച്ച് യുട്യൂബ് വീഡിയോ ചെയ്ത് വിജയ് പി നായർക്കെതിരെ വീണ്ടും പരാതി. സൈനികരെ അപമാനിച്ചെന്ന് കാട്ടി സൈനിക സംഘടന മുഖ്യമന്ത്രിക്ക് പരാതി നൽകി. പട്ടാളക്കാർ സ്ത്രീലമ്പടന്മാരും ബലാൽത്സംഗം നടത്തുന്നവരും ആണെന്ന് വിജയ് പി നായർ വീഡിയോയിൽ പറയുന്നെന്ന് കാട്ടിയാണ് പരാതി നൽകിയത്. വിജയ് പി നായർക്കെതിരെ യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ടുള്ള രണ്ടാമത്തെ പരാതിയാണിത്. അതേസമയം സ്ത്രീകളെ അധിക്ഷേപിച്ച കേസിൽ പ്രതി വിജയ് പി നായരുടെ യൂ ട്യൂബ് അക്കൗണ്ടും അശ്ലീല പരാമർശമുള്ള വീഡിയോയും നീക്കം ചെയ്തു….

Read More

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം: ‘ പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധി’ ; സണ്ണി ജോസഫ്

പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള അതിശക്തമായ ജനവിധിയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതിരൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ച, വന്യമൃഗശല്യം, അഴിമതി, ആശാപ്രവര്‍ത്തകരുടെ സമരത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയും അധിക്ഷേപവും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആവര്‍ത്തിച്ച് നടത്തിയ മലപ്പുറം ജില്ലയെ അധിഷേപിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകള്‍ ഇതിനെല്ലാം എതിരെയാണ് ജനം നിലമ്പൂരില്‍ വിധിയെഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഇത് കേവലം നിലമ്പൂര്‍ ജനതയുടെ മാത്രം ജനവിധിയല്ല, കേരള ജനതയ്ക്ക്…

Read More

Computer Operator Jobs In Dubai UAE 2022

Computer operator jobs in Dubai There are loads of individuals who are doing Computer Operator Jobs in Dubai. There is various computer operator jobs in Dubai because of which various individuals from all around the globe go to Dubai and doing the computer operator work. Since, a computer operator jobs in Dubai plays out various…

Read More

വയനാട് തിരുനെല്ലി വനത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വയനാട് തിരുനെല്ലി അക്കാെല്ലിക്കുന്ന് വനഭാഗത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരു മാസത്തോളം പഴക്കമുള്ള പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.  

Read More