കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് തമിഴ്‌നാട്ടിൽ പാളം തെറ്റി; ആളപായമില്ല

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസ് പാളം തെറ്റി. തമിഴ്‌നാട്ടിലെ ധർമപുരിക്ക് സമീപത്ത് വെച്ചാണ് അപകടം. ആർക്കും പരുക്കില്ല. മൂന്ന് ബോഗികളാണ് പാളത്തിൽ നിന്ന് വേർപെട്ടത്. രണ്ട് എ സി കോച്ചുകളും ഒരു സ്ലീപ്പർ കോച്ചുമാണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞുവീണ പാറകളിൽ തട്ടിയാണ് അപകടം. ട്രെയിന്റെ വേഗത കുറവായതിനാലാണ് വലിയ അപകടത്തിൽ നിന്നും രക്ഷിച്ചത്.

Read More

താനൂരിൽ പികെ ഫിറോസ് തോറ്റു; എൽ ഡി എഫ് തരംഗം ആഞ്ഞടിക്കുന്നു

  സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിലേക്ക്. 96 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നിട്ട് നിൽക്കുകയോ വിജയിക്കുകയോ ചെയ്തിരിക്കുന്നത്. യുഡിഎഫ് 43 സീറ്റിലും എൻഡിഎ ഒരു സീറ്റിലും മുന്നിട്ട് നിൽക്കുകയാണ് താനൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പി കെ ഫിറോസ് പരാജയപ്പെട്ടു. വി അബ്ദുറഹ്മാനോട് 700 വോട്ടിനാണ് പരാജയപ്പെട്ടത്. തൃത്താലയിൽ വി ടി ബൽറാം എംബി രാജേഷിനോട് പരാജയപ്പെട്ടു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണി വിജയിച്ചു. പാലക്കാട് സീറ്റിൽ മാത്രമാണ്…

Read More

കോവിഡ് രോഗികളിൽ ഗുരുതരമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍

അഹമ്മദാബാദ്: കോവിഡ് രോഗികളിൽ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍. മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധയാണ് ഉണ്ടാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന ഈ ഫംഗസ് അഞ്ച് രോഗികളില്‍ കണ്ടെത്തിയതായും അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു. അതേസമയം ഫംഗസ് കണ്ടെത്തിയതിൽ രണ്ടു പേര്‍ മരണത്തിനു കീഴടങ്ങി. രണ്ടു പേര്‍ രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി. രോഗം ബാധിച്ചവരില്‍ നാലു പേര്‍ 34 നും 47…

Read More

ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി

ഡിസംബർ മാസത്തിലെ കിറ്റ് വിതരണം 19 വരെ നീട്ടി   റേഷൻകാർഡ് ഉടമകൾക്കുള്ള ഡിസംബറിലെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 19 വരെ നീട്ടിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ.ഇന്നലെ അവസാനിക്കും എന്ന് ആയിരുന്നു അറിയിപ്പ്. മുഴുവൻ കാർഡ് ഉടമകൾക്കും ഉള്ള കിറ്റ് കടകളിൽ എത്താത്ത സാഹചര്യത്തിലാണ് സമയം നീട്ടി നൽകിയത്.

Read More

കൊവാക്‌സിൻ ആദ്യഘട്ടത്തിൽ നേരിട്ട് നൽകുന്നത് 14 സംസ്ഥാനങ്ങൾക്ക്; പട്ടികയിൽ കേരളമില്ല

  ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ഭാരത് ബയോടെക് കേരളത്തെ പരിഗണിച്ചില്ല മെയ് ആദ്യം മുതൽ നേരിട്ട് വാക്‌സിൻ നൽകുന്ന സംസ്ഥാനങ്ങലുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ തമിഴ്‌നാടും, തെലങ്കാനയും ആന്ധ്രയും ഇടം നേടിയിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കും വാക്‌സിൻ നൽകും. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ച് പരിഗണിക്കുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചത്‌

Read More

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കും

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഉപതെരഞ്ഞെടുപ്പും നടക്കുക. നവംബറിലാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഇതിനൊപ്പം രാജ്യത്തെ 65 നിയമസഭ ഉപതെരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിരിക്കുന്നത്. തീയതികൾ പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങൾ പാലിക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരും ദിവസങ്ങളിൽ അറിയിക്കും തോമസ് ചാണ്ടി അന്തരിച്ചതിനെ തുടർന്നാണ് കുട്ടനാട് സീറ്റിൽ ഒഴിവ് വന്നത്. വിജയൻ പിള്ളയുടെ മരണത്തോടെയാണ് ചവറയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Read More

മഴയുടെ ശക്തി കുറഞ്ഞു; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല, നാളെ മുതൽ വീണ്ടും മഴ കനക്കും

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. പ്രത്യേക മുന്നറിയിപ്പുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുമെന്നതിനാല്‍ ബുധനാഴ്ച മുതല്‍ നാല് ദിവസം വീണ്ടും മഴ കനക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 20നു 10 ജില്ലകളിലും ഒക്ടോബർ 21നു 6 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…

Read More

വരന് നാട്ടില്‍ എത്താനാകില്ല : ഹൈക്കോടതിയുടെ അനുമതിയോടെ രാജ്യത്തെ ആദ്യ ഓൺലൈൻ കല്യാണം കേരളത്തിൽ

  കൊച്ചി : വെര്‍ച്വല്‍ റിയാലിറ്റിയുടെ യുഗത്തില്‍ ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി ധന്യ മാര്‍ട്ടിന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉത്തരവ്. വരന് വിവാഹ ദിവസം സ്ഥലത്ത് എത്താന്‍ സാധിക്കേല്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഓണ്‍ലൈനായി വിവാഹം നടത്താന്‍ ഇടക്കാല അനുമതി നല്‍കുകയായിരുന്നു. അതേസമയം വിവാഹം ഓണ്‍ലൈനായി നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം വിശദമായി പരിഗണിക്കാനും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്….

Read More