അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. പ്രത്യേക മുന്നറിയിപ്പുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനം കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുമെന്നതിനാല്‍ ബുധനാഴ്ച മുതല്‍ നാല് ദിവസം വീണ്ടും മഴ കനക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ 20നു 10 ജില്ലകളിലും ഒക്ടോബർ 21നു 6 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് 20ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് 21ന് യെല്ലോ അലര്‍ട്ട്.
The Best Online Portal in Malayalam