ആലപ്പാട് അഴീക്കലില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

  ആലപ്പുഴ: ആലപ്പാട് അഴീക്കല്‍ ഹാര്‍ബറില്‍നിന്നും മത്സ്യബന്ധനത്തിന് പോകുമ്പോള്‍ അപകടത്തില്‍ പെട്ട് കാണാതെയായ മത്സ്യത്തൊഴിലാളി കണ്ണന്‍ എന്നറിയപ്പെടുന്ന രാഹുലിന്റെ മൃതദേഹം കണ്ടെത്തി. 32 വയസ്സായിരുന്നു. ആറ് ദിവസം മുമ്പാണ് ദേവീപ്രസാദം എന്ന ഇന്‍ബോര്‍ഡ് വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയ രാഹുലിനെ കാണാതായത്. അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് 13 നോട്ടിക്കല്‍ മൈല്‍ അകലെ വല കോരി നില്‍ക്കെ വള്ളത്തില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. കാലാവസ്ഥയിലെ മാറ്റം തിരച്ചില്‍ ദുഷ്‌കരമാക്കിയതിനാലാണ് കണ്ടെത്താന്‍ വൈകിയത്. 2018 ലെ മഹാപ്രളയത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ…

Read More

ബംഗ്ലാദേശിൽ സംഘർഷം തുടരുന്നു; രണ്ടുപേർ കൂടി കൊല്ലപ്പെട്ടു

  ബംഗ്ലാദേശിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷം തുടരുന്നു. കലാപത്തിൽ ഹിന്ദു സമുദായത്തിൽപ്പെട്ട രണ്ടുപേർ കൂടി കൊല്ലപ്പെട്ടു. ക്ഷേത്രങ്ങൾക്കെതിരെയും അതിക്രമം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നൂറോളം പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് പൊലീസ് പറഞ്ഞു. ദുർഗാപ്രതിഷ്ഠക്ക് മുന്നിൽ ഖുർആൻ വെച്ച ഒരു വീഡിയോ പ്രചരിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ക്ഷുഭിതരായ അക്രമിസംഘം ക്ഷേത്രങ്ങൾ ആക്രമിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. രണ്ട് ഹിന്ദുക്കളടക്കം ആറുപേരാണ് ഇതുവരെ കലാപത്തിൽ കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.  

Read More

കനത്ത മഴ; പി.എസ്.സി പരീക്ഷകൾ മാറ്റി വെച്ചു

  ചില ജില്ലകളിലെ അതിതീവ്ര മഴയെ തുടർന്ന് പി.എസ്.സി പരീക്ഷകൾ മാറ്റി. ഒക്ടോ: 21, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ച പി.എസ്.സി പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുന്നതാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് പരീക്ഷകൾ നീട്ടി ഉത്തരവിറക്കിയത്. മഴയെത്തുടര്‍ന്ന പ്ലസ്‌വൺ പരീക്ഷകളും മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

Read More

വെള്ളത്തിലിറങ്ങുന്നവര്‍ തീര്‍ച്ചയായും ഈ മരുന്ന് കഴിയ്ക്കണം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തി എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജിന്റെ മുന്നറിയിപ്പ്. പ്രളയബാധിത മേഖലകളിലെ പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഈ അവബോധം എല്ലാവരിലുമെത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എലിപ്പനിയുടെ രോഗ ലക്ഷണങ്ങള്‍ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനിയും പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം….

Read More

കോട്ടയത്ത് വാഹനാപകടം; രണ്ട് മരണം

  കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. പുരുഷോത്തമൻ, ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഗണർ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നത് കോട്ടയം മുട്ടമ്പലം സ്വദേശികളെന്നാണ് സൂചന.

Read More

ശബരിമല ദർശനം അനുവദിക്കണം; നിലക്കലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം

  കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാം എന്നുള്ളതിനാലും തുലാമാസ പൂജയ്ക്ക് ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്. നിലവിലെ സാഹചര്യത്താൽ ശബരിമല ദർശനത്തിനായി സംസ്ഥാനത്തിൻ്റെ പല കേന്ദ്രങ്ങളിലും കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ തിരികെ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിക്കുന്നതായും ദേവസ്വം ബോർഡ്…

Read More

സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

വയനാട് ജില്ലയില്‍ 214 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.58

  വയനാട് ജില്ലയില്‍ ഇന്ന് (18.10.21) 214 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 367 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.58 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 122216 ആയി. 118835 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2690 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2500 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കിഡാം നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍റില്‍ പുറത്തുവിടും. ഉന്നതതല യോഗത്തിലാണ് ഡാം തുറക്കാന്‍ തീരുമാനമായത്. ഡാമിന് സമീപത്തുള്ള 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ നടപടി ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പുനരധിവാസം, സുരക്ഷ എന്നിവ ഉറപ്പാക്കും. മുമ്പുണ്ടായ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ വേണ്ടിയാണ്…

Read More

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ 2021-2022 അധ്യയന വർഷത്തെ ക്ലാസ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കും

ക്ലാസ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കും. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ 2021-2022 അധ്യയന വർഷത്തിൽ ഒരു വർഷം കാലദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്, അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിങ്, PSC അംഗീകാരമുള്ള പി ജി ഡി സി എ, ഡി സി എ എന്നീ പ്രൊഫഷണൽ കോഴ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04902364447, 9446737651

Read More