‘സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റർ അല്ല’; ചീഫ് ജസ്റ്റിസ്

  സുപ്രീം കോടതി ഹൈക്കോടതികളുടെ ഹെഡ് മാസ്റ്റർ അല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഹൈക്കോടതികളുടെ സ്വതന്ത്ര ഭരണഘടന അവകാശത്തെ ബഹുമാനിക്കണമെന്നും ചീഫ് ജസ്റ്റിസ്. സുപ്രീം കോടതിയെക്കാൾ വിശാലമായ അധികാരപരിധി ചില കാര്യങ്ങളിൽ ഹൈക്കോടതികൾക്ക് വിനിയോഗിക്കാൻ കഴിയുമെന്നും സൂര്യകാന്ത് പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.     “ഹൈക്കോടതികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഹെഡ്മാസ്റ്റർമാരായിട്ടല്ല ഞങ്ങൾ ഇവിടെ ഇരിക്കുന്നത്. അവർ ഭരണഘടനാ സ്ഥാപനങ്ങളാണ്, ആർട്ടിക്കിൾ 226, 227 പ്രകാരമുള്ള അവരുടെ അധികാരങ്ങൾ ചിലപ്പോൾ ഈ…

Read More

മൂന്നാം ബലാത്സംഗ കേസ്; പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്നാണ് ഹര്‍ജിയില്‍ രാഹുലിന്റെ വാദം. സെഷന്‍സ് കോടതി നാളെ ജാമ്യ ഹര്‍ജി പരിഗണിക്കും. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് രാഹുല്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. (Rahul Mamkootathil files bail application in Pathanamthitta District Sessions Court).രാഹുല്‍ പുറത്തിറങ്ങിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്….

Read More

മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി; TMCയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, 3 അക്കൗണ്ടുകളിൽ ഉള്ളത് 440 കോടി രൂപ

  ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്ക് വീണ്ടും വൻ തിരിച്ചടി. ടിഎംസിയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. HDFC ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 440 കോടിയാണ് 3 അക്കൗണ്ടുകളിലുമായി ഉള്ളത്. ടിഎംസി നേതാവ് അരൂപ് ബിശ്വാസിന്റെ പരാതിയിലാണ് നടപടി. കൊൽക്കത്തയിലെ HDFC സെൻട്രൽ പ്ലാസ ശാഖയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പൊലീസ് നിർദേശം പ്രകാരമാണ് നടപടി.     പശ്ചിമ ബംഗാളിന്റെ കായിക, യുവജനകാര്യ, വൈദ്യുതി മന്ത്രിയായും ടിഎംസി മുൻ ട്രഷറർ അരൂപ് ബിശ്വാസ്, അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന്…

Read More

ടി20 ലോകകപ്പ് ഗ്രൂപ്പ് ക്രമം പ്രഖ്യാപിച്ച് ഐസിസി; ഇന്ത്യ-പാക് പോരാട്ടം ആദ്യ റൗണ്ടിൽ തന്നെ

  ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ക്രമം ഐസിസി പ്രഖ്യാപിച്ചു. ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. യോഗ്യത തേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും. പ്രാഥമിക റൗണ്ടിൽ 12 ടീമുകളാണ് കളിക്കുക ശ്രീലങ്ക, അയർലാൻഡ്, നെതർലാൻഡ്, ബംഗ്ലാദേശ്, സ്‌കോട്ട്‌ലാൻഡ്, പാപുവ ന്യൂ ഗിനി, നമീബിയ, ഒമാൻ എന്നീ ടീമുകളാണ് യോഗ്യതാ റൗണ്ടിൽ മത്സരിക്കുക. ഇവരിൽ നിന്ന് നാല് ടീമുകൾ പ്രാഥമിക റൗണ്ടിലെത്തും. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വെസ്റ്റ്…

Read More

കാേവിഡ് രോഗിയുമായി സമ്പര്‍ക്കം; ബത്തേരിയിലെ കട അടപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടും സമ്പര്‍ക്ക വിലക്കില്‍ പോകാതെ സുല്‍ത്താന്‍ ബത്തേരി ടൗണിലെ കടതുറന്ന സംഭവത്തില്‍ നഗരസഭ അധികൃതരും പോലിസും ചേര്‍ന്ന് വാകേരി സ്വദേശിയുടെ കട അടപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കടയാണ് കഴിഞ്ഞദിവസം അടപ്പിച്ചത്. ഇയാളുടെ മാതാവിന് കൊവിഡ് പൊസിറ്റീവായിട്ടും സമ്പര്‍ക്കത്തിലുള്ള ഇയാള്‍ നിരീക്ഷണത്തില്‍ പോകാതെ കട തുറന്നു പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.  

Read More

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയർത്തി

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഹരിശങ്കറിനെ കൊച്ചി കമ്മീഷണറായും കെ കാർത്തികിനെ തിരുവനന്തപുരം കമ്മീഷണറായും നിയമിച്ചു. ജി സ്പർജൻ കുമാറാണ് ദക്ഷിണ മേഖലാ ഐജി. പുട്ട വിമലാദിത്യ ഉൾപ്പെടെ അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയർത്തി. പുട്ട വിമലാദിത്യ, അജിത ബീഗം, ആർ നിശാന്തിനി, എസ് സതീഷ് ബിനോ, രാഹുൽ ആർ നായർ എന്നിവരെയാണ് ഐജി റാങ്കിലേക്ക് ഉയർത്തിയത്.തോംസൺ ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. തൃശൂർ റേഞ്ച് ‍ഡിഐജിയായി അരുൾ ആർബി കൃഷ്ണയെയും ജെ ഹിമേന്ദ്രനാഥിനെ തിരുവനന്തപുരം…

Read More

കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണം: അമിത് ഷായോട് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

  ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഐ.എം.ഡിയുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചും ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററി(ഐ.എം.സി.)നെ കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്നത്. ചെന്നൈയില്‍ ഡിസംബര്‍ 30, 31 തീയതികളിലുണ്ടായ കനത്തമഴയുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ കത്ത്. ഹൈ അലേര്‍ട്ട് സാഹചര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും അക്കാര്യം സംസ്ഥാന സര്‍ക്കാരിനെ കൃത്യസമയത്ത് അറിയിക്കാനും ആവശ്യമായ ശേഷിയിലേക്ക് ചെന്നൈ ഐ.എം.സിയെ ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തോട്…

Read More

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും; കേസിൽ നടിയും കക്ഷി ചേർന്നു

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും; കേസിൽ നടിയും കക്ഷി ചേർന്നു നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഇരയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർകക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് നടി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണ് തുടരന്വേഷണം എന്നാണ് ദിലീപ് പറയുന്നത്….

Read More

കോഴിക്കോട് ശോഭികയിൽ Tommy Hilfiger ഔട്ലെറ്റ് തുടങ്ങി

കോഴിക്കോട്:കോഴിക്കോട് ശോഭിക വെഡ്ഡിങ്ങ് മാളിൽ ഇന്റർനാഷണൽ ജെൻറ് ബ്രാൻറ് – Tommy Hilfiger ലോഞ്ചിങ്ങ് കോഴിക്കോട്ടെ യുവ സംരഭകരായ ആർ ജി വിഷ്ണു, ഷാജി മൈ ജി, മെഹറൂഫ് മണലോടി ജി ടെക്ക്, സാക്കിർ ഹുസൈൻ സ്വദേശി മെർമർ ഇറ്റാലിയ , അഫ്താബ് ഷൗക്കത്ത് എസ്പ്രസോ ഗ്ലോബൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ ശോഭിക ഫൗണ്ടർ ഡയറക്ടർ കല്ലിൽ ഇമ്പിച്ചി അഹമ്മദ് സംബന്ധിച്ചു. കേരളത്തിലെ ആദ്യത്തെ മൾട്ടി ബ്രാന്റ് ഔട്ട് ലെറ്റാണിത്.

Read More

തിരുനെൽവേലിയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു

തമിഴ്‌നാട് തിരുനെൽവേലിയിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. എസ് എസ് ഹൈറോഡിലെ ഷാഫ്റ്റർ ഹയർ സെക്കൻഡറി സ്‌കൂളിലാണ് അപകടമുണ്ടായത്. എട്ടാം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് നടക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ് കുട്ടികളുടെ മേൽ പതിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്‌കൂളിന് മുന്നിൽ രക്ഷിതാക്കൾ പ്രതിഷേധിക്കുകയാണ്. വലിയ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.  

Read More