വിസ്മയയുടെ ദുരൂഹ മരണം: കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി, മർദിച്ചതായി മൊഴി

വിസ്മയ ദുരൂഹ മരണ കേസിൽ ഭർത്താവും അസി. മോട്ടോൾ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ ഗാർഹികനിയമപ്രകാരമുള്ള കുറ്റം ചുമത്തും. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും മറ്റ് വകുപ്പുകൾ കൂടി ചുമത്തുന്ന കാര്യത്തിൽ തീരുമാനമാകുക മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് ചൊവ്വാഴ്ച രാവിലെ കിരണിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിസ്മയയെ മുമ്പ് താൻ മർദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വിസ്മയ വീട്ടുകാർക്ക് അയച്ച ചിത്രങ്ങൾ മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഇയാൾ മൊഴി നൽകി തിങ്കളാഴ്ച പുലർച്ചെ…

Read More

വയനാട്ടിൽ 12 പേര്‍ക്ക് കൂടി കോവിഡ്; 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ;16 പേര്‍ക്ക് രോഗ മുക്തി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 16 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതില്‍ 646 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 301 പേരാണ് ചികിത്സയിലുള്ളത്. 288…

Read More

മൻസൂർ വധക്കേസ്: പത്ത് പ്രതികൾക്ക് ജാമ്യം, കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്

  പാനൂർ മൻസൂർ വധക്കേസിൽ പ്രതികളായ പത്ത് സിപിഎം പ്രവർത്തകർക്ക് ജാമ്യം. കണ്ണൂർ റവന്യു ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് മൻസൂറിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കണ്ണൂർ ജില്ലയിൽ പ്രതികൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് മുസ്ലിം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. പ്രതികളിൽ ഒരാളായ രതീഷിനെ പിന്നാലെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

Read More

24 മണിക്കൂറിനിടെ 15,102 പേർക്ക് കൂടി കൊവിഡ്; 278 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം  4.28 കോടി ആയി ഉയർന്നു. നിലവിൽ 1,64,522 പേരാണ് ചികിത്സയിൽ കഴിയുന്നത് 278 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 31,377 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 4.21 കോടി പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. രോഗമുക്തി നിരക്ക് നിലവിൽ 98.42 ശതമാനമായി ഉയർന്നു രാജ്യത്ത് കൊവിഡ് ബാധിച്ച്…

Read More

വയനാട് ജില്ലയില്‍ 206 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 12.63

  വയനാട് ജില്ലയില്‍ ഇന്ന് (30.11.21) 206 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 201 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.63 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132397 ആയി. 129806 പേര്‍ രോഗമുക്തരായി. നിലവില്‍ 1745 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1626 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കനയ്യകുമാറിനെ വിടാതെ പിടിക്കാൻ സിപിഐ; അനുനയ നീക്കം ആരംഭിച്ചു

  കോൺഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെ കനയ്യകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സിപിഐ ആരംഭിച്ചു. കനയ്യ പാർട്ടി വിട്ടുപോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് സിപിഐ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ് സിപിഐ നേതൃത്വവുമായി കനയ്യകുമാർ അകന്നുതുടങ്ങിയത്. ബെഗുസരായ് മണ്ഡലത്തിൽ മത്സരിച്ച കനയ്യ നാല് ലക്ഷത്തോളം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആർ ജെ ഡി അന്ന് മണ്ഡലത്തിൽ സ്ഥാനാർഥിയെ നിർത്തിയില്ലായിരുന്നുവെങ്കിൽ തനിക്ക് വിജയിക്കാനാകുമെന്ന് കനയ്യ വിശ്വസിക്കുന്നുണ്ട്. കനയ്യയുടെ വിജയത്തിനായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിലേക്ക് ദിവസങ്ങൾ കൊണ്ട് 70 ലക്ഷം രൂപ എത്തിയിരുന്നു ഈ തുക…

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കും: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ എത്രയും വേഗം തുറക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍വ്വ ശിക്ഷ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കായംകുളം ഗവ.ടൗണ്‍ യു.പി. സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യം, തദ്ദേശഭരണം എന്നീ വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് കോവിഡ് സാഹചര്യം വിലയിരുത്തി വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് കേരളം. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് സാഹചര്യത്തില്‍ അധ്യാപകരും…

Read More

സീരിയല്‍ താരം ചിത്രയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ് സീരിയല്‍ താരം വി.ജെ.ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണാക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്.ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ചിത്രയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ചിത്രയുടെ അമ്മ രംഗത്തെത്തിയിരുന്നു. ഹേമന്ദിനെതിരെയും ഇവര്‍ തന്നെയാണ് സംശയം ഉന്നയിച്ചത്. മരണസമയത്ത് ഹേമന്ദും ചിത്രയ്‌ക്കൊപ്പം ഹോട്ടലിലുണ്ടായിരുന്നു. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും വിവാഹിതരായിരുന്നുവെന്ന വാര്‍ത്ത മരണശേഷം മാത്രമാണ് പുറത്തുവന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹം നടന്നത് എന്ന വിവരം ഹേമന്ദ് തന്നെയാണ് പൊലീസിനെ അറിയിച്ചത്. സീരിയലില്‍…

Read More

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍ വിവാഹിതനാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹല്‍ വിവാഹിതനാകുന്നു. നര്‍ത്തകിയും നൃത്തസംവിധായികയുമായ ധനശ്രീ വര്‍മയാണ് വധു. വിവാഹിതനാകുന്ന വിവരം സോഷ്യല്‍ മീഡയയിലൂടെ ചഹല്‍ തന്നെയാണ് പുറത്തുവിട്ടത്. ധനശ്രീക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ ചഹല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചഹലിനെപ്പോലെ തന്നെ ധനശ്രീയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ധനശ്രീയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഡോക്ടര്‍, കോറിയോഗ്രഫര്‍, യൂട്യൂബര്‍, ധനശ്രീ വര്‍മ കമ്പനിയുടെ സ്ഥാപക എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Read More

മൂക്കിൽ സ്‌പ്രേ ചെയ്യുന്ന കൊവിഡ് വാക്‌സിനുമായി ചൈന; പരീക്ഷണത്തിന് അനുമതി

കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും. സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ ചേർന്നാണ് വാക്‌സിൻ വികസിപ്പിക്കുന്നത്. കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും. സിയാമെൻ സർവകലാശാല, ഹോങ്കോങ് സർവകലാശാല, ബെയ്ജിങ് വാൻതായ് ബയോളജിക്കൽ ഫാർമസി എന്നിവർ…

Read More