പ്രശസ്ത കവി കെ വി തിക്കുറിശ്ശി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്തസാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ വി തിക്കുറിശ്ശി (88) കൊവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. മാര്‍ത്താണ്ഡം തിക്കുറിശ്ശി പട്ടത്തോട്ടത്തും വീട്ടില്‍ ജനിച്ച അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് വി വി കൃഷ്ണവര്‍മ്മന്‍നായര്‍ എന്നാണ്. കന്യാകുമാരി ജില്ലാ വിഭജനത്തിന്റെ കാലത്താണ് തിരുവനന്തപുരം തന്റെ കര്‍മമേഖലയായി തിരഞ്ഞെടുത്തത്. കേരള സാഹിത്യഅക്കാദമി, കലാമണ്ഡലം, കേരള സംഗീത അക്കാദമി എന്നിവയില്‍ അംഗമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യജീവിതം ആരംഭിച്ചത്.