Headlines

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; മരിച്ച യെമന്‍ പൗരന്റെ കുടുംബം ദയാധനം ആവശ്യപ്പെട്ടു

യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നിമിഷപ്രിയയുടെ ശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കും. യെമനിലെ ജയിലില്‍ വെച്ചാകും വധശിക്ഷ നടപ്പാക്കുക. ഇത് സംബന്ധിച്ച നോട്ടീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ദയാധനം നല്‍കുന്നയ് സംബന്ധിച്ച് മരിച്ച യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോം അറിയിച്ചു. ഇപ്പോള്‍ യെമനിലേക്ക് പുറപ്പെടുകയാണെന്നും തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തേടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ…

Read More

വെംബ്ലിയിൽ ജർമൻ കണ്ണീർ: ആധികാരിക ജയത്തോടെ ഇംഗ്ലണ്ട് ക്വാർട്ടറിൽ

  ലോക ഫുട്‌ബോളിന്റെ മെക്കയായ വെംബ്ലി സ്‌റ്റേഡിയത്തിൽ ജർമൻ കണ്ണുനീര്. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമൻ പട തോറ്റ് പുറത്തായത്. സ്വന്തം കാണികൾക്ക് മുന്നിൽ ആർത്തിരമ്പി കളിച്ച ഇംഗ്ലണ്ടിനായി റഹീം സ്റ്റെർലിംഗ്, നായകൻ ഹാരി കെയ്ൻ എന്നിവരാണ് ഗോൾ നേടിയത്. സ്‌റ്റെർലിംഗ് ഗോൾ നേടിയ കളികളിലൊന്നും ഇംഗ്ലണ്ട് ജയിച്ചിട്ടില്ലെന്ന പേരുദോഷം കൂടി ഇന്നലെ മാറി ജർമൻ കോച്ച് ജോക്വിം ലോയുടെ അവസാന മത്സരം കൂടിയായിരുന്നുവിത്. ഇന്നലത്തെ കളിയോടെ മരണഗ്രൂപ്പിലെ എല്ലാ…

Read More

ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് പീഡന ആരോപണം ഉന്നയിച്ച യുവതി

പീഡന പരാതിയിൽ ഒത്തു തീർപ്പിന് ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് ആരോപണം ഉന്നയിച്ച യുവതി. സ്വമേധയായാണ് ഗവർണർക്ക് പരാതി നൽകുന്നതെന്ന് യുവതി എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും യുവതി പറഞ്ഞു പ്രതിക്കൊപ്പം നിന്ന് പോലീസ് തന്നെ അധിക്ഷേപിക്കുകയാണ്. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പോലീസ് സംഘം എത്തിയെങ്കിലും വീട്ടിൽ ഇല്ലെന്ന കാരണം പറഞ്ഞ് മടങ്ങി പോകുകയായിരുന്നു. മൊഴിയെടുപ്പിനെ കുറിച്ച് പോലീസ് ഇതുവരെ അറിയിപ്പൊന്നും നൽകിയിട്ടില്ലെന്ന് യുവതി പറയുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കൊവിഡ്, 132 മരണം; 22,563 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 19,622 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂർ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസർഗോഡ് 359 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ഡോക്ടർമാർക്കെതിരായ നടപടി: സമരം ചെയ്യുന്നവരുമായി ആരോഗ്യ മന്ത്രി ചർച്ച നടത്തുന്നു

രോഗിയെ പുഴുവരിച്ച സംഭവത്തിൽ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യുന്ന സർക്കാർ ഡോക്ടർമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ചർച്ച നടത്തുന്നു. മെഡിക്കൽ കോളജുകളിലെ ഓൺലൈൻ ക്ലാസുകൾ നിർത്തിവെച്ചാണ് ഡോക്ടർമാർ സമരം ചെയ്യുന്നത്. തിരുവനന്തപുരത്ത് നോഡൽ ഓഫീസർ ഡോക്ടർ അരുണയെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ നോഡൽ ഓഫീസർമാരുടെ പദവി ഡോക്ടർമാർ കൂട്ടത്തോടെ രാജിവെച്ചിരുന്നു. പിന്നാലെയാണ് സമരക്കാരുമായി സർക്കാർ ചർച്ചക്ക് ഒരുങ്ങിയത് ചർച്ചയിൽ അനുകൂല തീരുമാനമായില്ലെങ്കിൽ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്‌കരണം…

Read More

വനിതാ ലോകകപ്പ്: 278 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ; ഓസ്‌ട്രേലിയ ശക്തമായ നിലയിൽ

  ഐസിസി വനിതാ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എടുത്തു. അർധ സെഞ്ച്വറികൾ നേടിയ യാഷിക ഭാട്യ, മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരുടെ മികവിലാണ് ഇന്ത്യ സ്‌കോർ ഉയർത്തിയത്. യാഷിക 83 പന്തിൽ 59 റൺസും മിതാലി 96 പന്തിൽ 68 റൺസുമെടുത്തു. ഹർമൻ പ്രീത് 47 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നു. സ്മൃതി മന്ദാന…

Read More

കടയില്‍ നിന്ന് വാങ്ങുന്ന മുട്ടയുടെ പഴക്കം എളുപ്പം തിരിച്ചറിയാം

  മിക്ക വീടുകളിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷണസാധനമാണ് മുട്ട. മുമ്പെല്ലാം വീടുകളില്‍ നിന്ന് തന്നെ മുട്ട വാങ്ങാന്‍ കഴിയുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന്, നമ്മള്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ കടകളില്‍ പോയാണ് വാങ്ങിക്കുന്നത്. ഇത്തരത്തില്‍ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന പല ഉത്പന്നങ്ങളുടേയും പഴക്കം നമുക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാവില്ല. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന മുട്ടയുടെ പഴക്കം തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. അതാണ് ഇനി പരിചയപ്പെടുത്തുന്നത്. ഒരു പാത്രത്തില്‍ നിറയെ വെള്ളമെടുത്ത ശേഷം മുട്ടകള്‍…

Read More

സ്വർണക്കടത്തിന് ഒത്താശ നൽകിയത് ശിവശങ്കർ, വരുമാനം നിക്ഷേപിക്കേണ്ട മാർഗവും പറഞ്ഞുകൊടുത്തു: ഇ.ഡി

സ്വർണക്കള്ളക്കടത്തിന് എം ശിവശങ്കർ ഒത്താശ ചെയ്തു നൽകിയിരുന്നതായി എൻഫോഴ്‌സ്‌മെന്റ്. കള്ളക്കടത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിർദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗേജ് വിട്ടുകിട്ടുന്നതിന് ശിവശങ്കർ സജീവമായി ഇടപെട്ടിട്ടുണ്ട് സ്വപ്‌നയുടെ പേരിൽ മൂന്നാമത്തെ ലോക്കർ തുടങ്ങാനും ശിവശങ്കർ പദ്ധതിയിട്ടു. ഇതുസംബന്ധിച്ച് 2019 നവംബർ 11ന് വാട്‌സാപ്പ് സന്ദേശം അയച്ചിട്ടുണ്ട്. വരുമാനം കൂടുതൽ വരുന്നതു കൊണ്ടാണ് മൂന്നാമത്തെ ലോക്കർ തുടങ്ങാൻ ശിവശങ്കർ പദ്ധതിയിട്ടതെന്നും ഇ ഡി പറയുന്നു നയതന്ത്ര ബാഗ് പരിശോധനയില്ലാതെ തിരിച്ചുകിട്ടുന്നതിനായി കസ്റ്റംസിനെ വിളിച്ചതായി…

Read More

ഓസ്‌ട്രേലിയ 191ന് പുറത്ത്; ഇന്ത്യക്ക് 53 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഇന്ത്യക്ക് 53 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 191 റൺസിന് പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 244 റൺസാണ് എടുത്തത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 9 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കാകെ 62 റൺസിന്റെ ലീഡുണ്ട് നിലവിൽ 15 വിക്കറ്റുകളാണ് രണ്ടാം ദിനം വീണത്. 6ന് 233 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള നാല് വിക്കറ്റുകളും വീണു. എന്നാൽ…

Read More

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു; തകർന്നുവീണത് ചൈനീസ് നിർമ്മിത യുദ്ധവിമാനം

ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ധാക്കയിലാണ് അപകടമുണ്ടായത്. ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് തകർന്നുവീണത്.മൈൽ സ്റ്റോൺ കോളേജിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ ഒരാൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർക്ക് പരുക്ക്. ധാക്കയിലെ വടക്കൻ ഉത്തര പ്രദേശത്തുള്ള ഒരു സ്കൂൾ കാമ്പസിലേക്കാണ് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണത്. തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് ആർമിയുടെ പബ്ലിക് റിലേഷൻസ് ഓഫീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഒരാൾ മരിച്ചതായും നാല്…

Read More