അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണറായ സലീമ മസാരിയെ താലിബാൻ പിടികൂടിയതായി റിപ്പോർട്ട്. താലിബാനെതിരെ ആയുധമെടുത്ത് പോരാടിയ ധീര വനിതയാണ് സലീമ. അഫ്ഗാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ നിരവധി നേതാക്കൾ രാജ്യം വിട്ട് പലായനം ചെയ്തിരുന്നു. എന്നാൽ ബൽഖ് പ്രവിശ്യയിൽ ഒളിവിൽ കഴിയുകയായിരുന്ന സലീമ മമസാര
അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിടുകയും താലിബാൻ കാബൂൾ കീഴടക്കുകയും ചെയ്തതിന് പിന്നാലെയാണ് മസാരി പിടിയിലായത്. അഫ്ഗാനിൽ ഗവർണറായി ചുമതലയേറ്റ ആദ്യ മൂന്ന് വനിതകളിൽ ഒരാളായിരുന്നു മസാരി. മറ്റ് പ്രവിശ്യകൾ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ താലിബാന് മുന്നിൽ കീഴടങ്ങിയപ്പോൾ മസാരിയുടെ ബൽഖ് പ്രവിശ്യ ശക്തമായ പോരാട്ടമാണ് നടത്തിയത്
മസാരിയുടെ നേതൃത്വത്തിൽ പിടിച്ചു നിൽക്കാനുള്ള എല്ലാ ശ്രമങ്ങളും ബൽഖ് പ്രവിശ്യ നടത്തിയിരുന്നു. കഴിഞ്ഞ വർഷം 100 താലിബാൻ ഭീകരർ കീഴടങ്ങിയത് മസാരിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. ലോകശ്രദ്ധയാകർഷിച്ച വനിതാ നേതാവ് കൂടിയാണ് മസാരി. താലിബാന്റെ പിടിയിൽ ഇവരുടെ ഭാവിയെന്താകുമെന്നതിൽ വ്യക്തതയില്ല.