ഗായകൻ പി ജയചന്ദ്രന് ജെ സി ഡാനിയേൽ പുരസ്‌കാരം

മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനക്കുള്ള 2020ലെ ജെ സി ഡാനിയേൽ പുരസ്‌കാരം പിന്നണി ഗായകൻ പി ജയചന്ദ്രന്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലചിത്ര പുരസ്‌കാരമാണിത്

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് ജെ സി ഡാനിയേൽ പുരസ്‌കാരം. അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും രഞ്ജി പണിക്കർ, സീമ, കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്

ഡിസംബർ 23ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാര ദാനം നിർവഹിക്കുക.