സംസ്ഥാനത്ത് ഇന്ന് 29,322 പേർക്ക് കൊവിഡ്, 131 മരണം; 22,938 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 29,322 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805, കണ്ണൂർ 1490, പത്തനംതിട്ട 1078, വയനാട് 1003, ഇടുക്കി 961, കാസർഗോഡ് 474 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,691 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ശ​ബ​രി​മ​ല ന​ട തു​റ​ന്നു; ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ഇന്ന് മു​ത​ൽ

  ശബരിമല: കും​ഭ​മാ​സ​പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ശ്വ​ര് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി എം.​എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു. ഇന്ന് പു​ല​ർ​ച്ചെ​മു​ത​ലാ​ണ് ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം. വെ​ർ​ച്വ​ൽ ക്യൂ​വി​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. പ്ര​തി​ദി​നം 15,000 പേ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താം. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ക​രു​ത​ണം. തി​രി​ച്ച​റി​യ​ൽ രേ​ഖ​യും വേ​ണം. 17-ന് ​രാ​ത്രി ഒ​ൻ​പ​തി​ന് ന​ട​യ​ട​യ്ക്കും. പി​ന്നീ​ട് മീ​ന​മാ​സ​പൂ​ജ​ക​ൾ​ക്കും…

Read More

വയനാട് പൊഴുതന സ്വദേശി അൽഖർജിൽ കോവിഡ് ബാധിച്ച് മരിച്ചു

കൽപ്പറ്റ: കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി അൽഖർജിൽ മരിച്ചു. അൽഖർജിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങും തൊടി ഹംസ(55)ആണ് മരിച്ചത്. അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു 27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരികെ വന്നത്. കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അൽഖർജ് കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Read More

കരിപ്പൂർ വിമാനാപകടം: മരിച്ചവരുടെ എണ്ണം 19 ആയി; പേരുവിവരങ്ങൾ

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികൾ, അഞ്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. പരുക്കേറ്റ 171 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേർ കോഴിക്കോട് മിംസ് ആശുപത്രിയിലും, മെഡിക്കൽ കോളജിൽ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്. ചിലർ അപകടനില തരണം ചെയ്തു മരിച്ചവരുടെ പേരുവിവരങ്ങൾ 1 ജാനകി(54) ബാലുശ്ശേരി 2 അഫ്‌സൽ മുഹമ്മദ് (10) 3 സാഹിറ ബാനു കോഴിക്കോട് 4 സാഹിറയുടെ ഒന്നര വയസ്സുള്ള കുട്ടി അസം 5 സുധീർ…

Read More

യുപിയിൽ 13കാരിയെ പീഡിപ്പിച്ച് കൊന്നു, നാവ് മുറിച്ചു, കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും

ഉത്തർപ്രദേശിൽ 13വയസ്സുകാരിയെ അതിക്രൂരമായ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. ലഖിംപൂർ ഖേരിയിലെ കരിമ്പിൻ തോട്ടത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കരിമ്പിൻ തോട്ടത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലും നാവ് മുറിച്ച് മാറ്റിയ നിലയിലുമാണ്. ദുപ്പട്ട വെച്ച് കഴുത്തു ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തുവന്നു. ബിജെപിക്ക് കീഴിൽ ദലിതുകൾക്കെതിരായ ആക്രമണം വർധിച്ചിരിക്കുകയാണെന്ന്…

Read More

നേതാക്കളാരും പങ്കെടുക്കില്ല; പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഹസൻ

പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. നേതാക്കളാരും ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ല. ടിവിയിൽ മാത്രമേ ചടങ്ങ് കാണുകയുള്ളുവെന്ന് ഹസൻ പറഞ്ഞു മന്ത്രിമാർ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാണ് നടത്തേണ്ടത്. ബഹിഷ്‌കരിക്കുകയല്ല, മുഖ്യമന്ത്രി പറഞ്ഞതുപോലെ ചടങ്ങ് ടിവിയിൽ കാണുമെന്നും ഹസൻ പറഞ്ഞു.

Read More

ഇടുക്കിയിൽ പീഡനത്തിന് ഇരയായ 17കാരി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് പെൺകുട്ടിയെ കോട്ടയത്ത് പ്രവേശിപ്പിച്ചത് വ്യാഴാഴ്ച രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ ഒളിവിലാണ്  

Read More

പെണ്‍കുട്ടിക്ക് നേരെയുള്ള ആക്രമണം; പിന്നില്‍‌ കൃത്യമായ ആസൂത്രണം: ലക്ഷ്യം പീഡനമെന്നും പൊലീസ്

  മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്പി. പീഡനം തന്നെയായിരുന്നു ഉദ്ദേശമെന്നും പൊലീസ് നിഗമനം. പ്രതിക്ക് കായികമായി നല്ല കരുത്തുണ്ടെന്നും പെൺകുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം…

Read More

1 മുതൽ 9 വരെ ക്ലാസുകളുടെ അധ്യയനം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

  സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർഗ രേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരും പരീക്ഷക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കുകയാണ് ലക്ഷ്യം. ഇതിനായാണ് അധ്യയന സമയം നീട്ടുന്നത്. പരീക്ഷകൾ സമയത്ത് തന്നെ നടത്തും. സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ നടത്താത്തതിനെ വിമർശിച്ച മന്ത്രി സർക്കാർ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും…

Read More