തൃപ്പുണിത്തുറയിൽ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ എതിർ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യർഥിച്ചത് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്. ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ പേരും ചിത്രവും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു
ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണ് മത്സരം എന്ന രീതിയിലും കെ ബാബു പ്രചാരണം നടത്തിയെന്നും ഹർജിയിൽ പറയുന്നുണ്ട്. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം