ടോക്യോ ഒളിമ്പിക്‌സ്: ഹോങ്കോംഗ് താരത്തെ കീഴടക്കി പി വി സിന്ധു നോക്കൗട്ട് റൗണ്ടിൽ

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പി വി സിന്ധു വനിതാ സിംഗിൾ ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിൽ കടന്നു. ഹോങ്കോംഗിന്റെ നാൻ യി ചെയൂങ്ങിനെ 21-9, 21-16 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനം നേടിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലേക്ക് കടന്നത്. നിലവിലെ വെള്ളി മെഡൽ ജേതാവാണ് സിന്ധു.

Read More

വയനാട്ടില്‍ കൂട്ടബലാത്സംഗം; രണ്ട് പേർ ചേർന്ന് 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു

വയനാട്: വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. വയനാട് മാനന്തവാടിയിലാണ് സംഭവം. 16 കാരിയായ പെണ്‍കുട്ടിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. മാനന്തവാടി സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഉടന്‍ തന്നെ ഇരുവരെയും മാനന്തവാടി കോടതിയിൽ ഹാജരാക്കും.

Read More

സംസ്ഥാനത്ത് ഇന്ന് 7224 പേർക്ക് കൊവിഡ്, 47 മരണം; 7638 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 7224 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂർ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂർ 471, പത്തനംതിട്ട 448, പാലക്കാട് 335, മലപ്പുറം 333, ഇടുക്കി 306, വയനാട് 254, ആലപ്പുഴ 250, കാസർഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ

സുൽത്താൻ ബത്തേരി: ചന്ദനം വാഹനത്തിൽ കടത്തുന്നതിന്നിടയിൽ മൂന്നു പേർ സുൽത്താൻ  ബത്തേരി പൊലിസിന്റെ പിടിയിൽ. മലപ്പുറം, ബത്തേരി കൈപ്പഞ്ചേരി, നമ്പികൊല്ലി സ്വദേശികളാണ് പിടിയിലായത്. ഒരാൾ ഓടി രക്ഷപ്പെട്ടു. നമ്പികൊല്ലി സ്വദേശി പുതിയേടത്ത് റോബിൻ(30), കൈപ്പഞ്ചേരി പാലത്തി ജുനൈസ്(29), മലപ്പുറം പെരിവള്ളൂർ സ്വദേശി കുടിലിൽ മുഹമ്മദ് അനസ്(29) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന റാഫി എയാൾ ഓടിരക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച കാറിൽ നിന്നും 7 കഷ്ണം ചന്ദനവും കണ്ടെടുത്തു. വാഹനവും പൊലിസ് കസ്റ്റഡിയിൽ. കഴിഞ്ഞ രാത്രിയിൽ നൈറ്റ് പട്രോളിംഗിനിടെ…

Read More

24 മണിക്കൂറിനിടെ 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1059 മരണം

  രാജ്യത്ത് കൊവിഡ് തീവ്രത അവസാനിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിൽ താഴെയെത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് വർധനവിൽ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1059 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 5,01,114 ആയി ഉയർന്നു. നിലവിൽ 13,31,648 പേരാണ്…

Read More

രോഗവ്യാപനം കൂടുന്നു; പതിനാല് ജില്ലകളിലും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൂന്തുറ എന്നീ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുല്ലുവിളയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 671 പേരെ പരിശോധിച്ചപ്പോൾ 288 പേർ പോസിറ്റീവായി. ജില്ലയിൽ 17 ഫസ്റ്റ് ലൈൻ സെന്ററുകളിലായി 2103 കിടക്കൾ സജ്ജമാണ്. 1813 കിടക്കകളോടെ 18 ഫസ്റ്റ് ലൈൻ സെന്ററുകൾ ഉടൻ സജ്ജമാകും കൊല്ലത്ത് 22 കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലായി 4850 കിടക്കഖൾ സജ്ജീകരിച്ചു. 3624 കിടക്കളുള്ള 31 കേന്ദ്രങ്ങൾ ഒരാഴ്ചക്കുള്ളിൽ…

Read More

മാസ്‌ക് ഇല്ലെങ്കിൽ കേസെടുക്കില്ലെന്ന് മാത്രം; പക്ഷേ മാസ്‌ക് തുടർന്നും ധരിക്കണമെന്ന് കേന്ദ്രസർക്കാർ

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി മാസ്‌ക് ഇനി മുതൽ ആവശ്യമില്ലെന്ന് നിർദേശിച്ചുവെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. മാസ്‌ക് ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല. ഇനി മുതൽ മാസ്‌ക് വേണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി കേന്ദ്രം രംഗത്തുവന്നത്. മാസ്‌ക് ധരിക്കുന്നത് തുടരണം. മാസ്‌ക് ധരിച്ചില്ലെങ്കിൽ കേസെടുക്കേണ്ടെന്ന് മാത്രമാണ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. മാസ്‌ക് ഒഴിവാക്കി മുന്നോട്ടുപോകേണ്ട സാഹചര്യത്തിലേക്ക് രാജ്യം എത്തിയിട്ടില്ല. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികളിൽ ഇളവ് കൊണ്ടുവരാനാണ് നിർദേശം നൽകിയതെന്നും കേന്ദ്രം അറിയിച്ചു   മാസ്‌ക്…

Read More

അമ്മയ്ക്ക് പിന്നാലെ മകളും, അതേ കിണറ്റില്‍ മരിച്ചനിലയിൽ

  തൃപ്പൂണിത്തുറ:അമ്മയ്ക്ക് പിന്നാലെ മകളും അതേ കിണറ്റില്‍ മരിച്ചനിലയില്‍. തിരുവാങ്കുളം കേശവന്‍പടിക്കു സമീപം ഐവി ഗാര്‍ഡനില്‍ ജേക്കബിന്റെ ഭാര്യ ഷീബയെ (42) ആണ്‌ ഇന്നലെ വീട്ടിലെ കിണറ്റില്‍ ചാടി മരിച്ച നിലയില്‍കണ്ടെത്തിയത്. ഷീബയുടെ അമ്മ മേരിക്കുട്ടി (71) വെള്ളിയാഴ്‌ചയാണു വീട്ടിലെ കിണറില്‍ വീണു മരിച്ചത്‌. മേരിക്കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തുന്ന സമയത്താണു ഷീബയുടെ മൃതദേഹം കണ്ടെത്തിയത്.ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലായിരുന്നു. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സ് സംഘമാണു ഷീബയെ പുറത്തെടുത്ത്‌ തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയില്‍…

Read More

‘ഐ ലൗ യൂ’ എന്ന് വെറുതെ പറയുന്നത് ലൈംഗിക അതിക്രമമാകില്ല; പോക്‌സോ കേസ് പ്രതിയുടെ ശിക്ഷ റദ്ദാക്കി ബോംബെ ഹൈക്കോടതി

ഐ ലൗ യൂ എന്ന് പറയുക മാത്രം ചെയ്യുന്നത് ലൈംഗിക അതിക്രമമായി കാണാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ഐ ലൗ യൂ പറഞ്ഞതിന് പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിലെ ജസ്റ്റിസ് ഈര്‍മിള ജോഷി ഫാര്‍കെയുടേതാണ് സുപ്രധാന വിധി ഐ ലൗ യൂ എന്ന് മാത്രം പറയുന്നത് നിയമത്തിന്റെ വ്യാഖ്യാനത്തില്‍ ലൈംഗിക അതിക്രമമായി മാറുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ഐ ലൗ യൂ…

Read More