കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ വലിയ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി

  കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം തരംഗത്തിന്റെ ഭീഷണി വർധിക്കുകയാണ്. വൈറസിന്റെ തുടർ ജനിതകമാറ്റത്തിന് വലിയ സാധ്യതയുണ്ടെന്നും ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞു നിലവിൽ രാജ്യത്തെ രോഗികളിൽ 80 ശതമാനവും ആറ് സംസ്ഥാനങ്ങളിലായാണ്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും സ്ഥിതി നിയന്ത്രണവിധേയമായിട്ടില്ല. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ആഘോഷങ്ങൾ നടത്താനുള്ള സമയമായിട്ടില്ല. വാക്‌സിനേഷന്റെയും രോഗ നിർണ പരിശോധനകളുടെയും നിരക്ക് കൂട്ടണം. ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകണം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ…

Read More

ഇനി വോട്ടെണ്ണേണ്ട ആവശ്യമില്ല, ഞാൻ ജയിച്ചു കഴിഞ്ഞു; സ്വയം പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെ എണ്ണാൻ ബാക്കിയുണ്ടെങ്കിലും അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. തനിക്കെതിരെ ജയിക്കാൻ കഴിയില്ലെന്ന് ഡെമോക്രാറ്റുകൾക്ക് അറിയാമായിരുന്നു. പിന്തുണച്ചവരോട് നന്ദി പറയുകയാണ്. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പാണ്. ഇനിയുള്ള വോട്ടെണ്ണൽ നിർത്തിവെക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

Read More

ഗൂഢാലോചന കേസ്: ദിലീപിന്റെ സുഹൃത്തായ നിർമാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യം ചെയ്യുന്നു

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമാതാവും ദിലീപിന്റെ സുഹൃത്തുമായ റോഷൻ ചിറ്റൂരിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. കേസിൽ ദിലീപിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. എങ്കിലും ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിനെ അനുവദിക്കുകയും ചെയ്തു. നിലവിൽ ദിലീപിന് കേസിൽ മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ…

Read More

ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ഭക്തർക്ക് വിരിവെക്കാൻ അനുമതി

ശബരിമല സന്നിധാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഉണ്ടായേക്കും. നിബന്ധനകൾക്ക് വിധേയമായി ഭക്തർക്ക് വിരിവെക്കാൻ അനുമതി നൽകും. താമസ സൗകര്യം ഒരുക്കുന്നതിനുള്ള മുന്നൊരുക്കം സന്നിധാനത്ത് ആരംഭിച്ചു. കോവിഡ് നിബന്ധനകളെ തുടർന്നാണ് സന്നിധാനത്ത് വിരിവെക്കാനും നേരിട്ട് നെയ് അഭിഷേകം നടത്താനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സന്നിധാനത്ത് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റെ നിർദേശാനുസരണമാണ് ഗസ്റ്റ്ഹൗസുകൾ, വിരിഷെഡ്ഡുകൾ അടക്കമുള്ളവ വൃത്തിയാക്കാൻ ആരംഭിച്ചത്. 500 മുറികളാണ് സജ്ജമാക്കുന്നത്. 17,000 പേർക്ക് വിരിവെക്കാനുള്ള സൗകര്യമാണ് സന്നിധാനത്ത് ഉള്ളത്. അതേസമയം പ്രതികൂല കാലാവസ്ഥയിൽ സന്നിധാനത്ത്…

Read More

സംസ്ഥാനത്ത് രണ്ട് മാസത്തേക്ക് കൂടി സ്‌കൂളുകൾ തുറക്കരുതെന്ന് ഐഎംഎ; മുഖ്യമന്ത്രിക്ക് കത്തയച്ചു

വരുന്ന രണ്ട് മാസം കൂടി സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. രോഗവ്യാപനം ഏറ്റവും കൂടാൻ സാധ്യതയുള്ള രണ്ടു മാസക്കാലം സ്‌കൂളുകൾ തുറക്കുന്നത് ഗുരുതരാവസ്ഥ സൃഷ്ടിക്കും. കുട്ടികളെ നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഐഎംഎ മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു രോഗവ്യാപനത്തിന്റെ തീവ്രത കുറയുന്ന രീതിക്ക് സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാവുന്നതാണ്. കുട്ടികൾ രോഗവ്യാപകരായി മാറുന്ന സ്ഥിതി വിശേഷം ഉണ്ടാവും. അതിന്റെ ഏറ്റവും വലിയ ആഘാതം റിവേഴ്‌സ് ക്വറൻറയ്‌നിലൂടെ സംരക്ഷിച്ചു പോരുന്ന വയോജനങ്ങളിൽ ആയിരിക്കും…

Read More

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ മധ്യവയസ്‌ക മരിച്ചു

  മാള(തൃശ്ശൂര്‍): കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വീട്ടിലെത്തിയ മധ്യവയസ്‌ക മരിച്ചു. എരവത്തൂര്‍ വെള്ളാനി ഔസേപ്പുട്ടിയുടെ മകള്‍ ഷീജ(49)യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഐരാണിക്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ ഇവര്‍ക്ക് വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഡിഎംഒയുടെ നിര്‍ദേശാനുസരണം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് കുഴൂര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

Read More

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ വാര്യാട്, കാക്കവയല്‍, കോലമ്പറ്റ ഭാഗങ്ങളില്‍ നാളെ (തിങ്കള്‍ ) രാവിലെ 9.30 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ താന്നിക്കല്‍, ചെറ്റപ്പാലം, ഒണ്ടയങ്ങാടി , വിന്‍സെന്റ്ഗിരി, കുണാര്‍വയല്‍, ചെന്നലായി, പള്ളിയറക്കൊല്ലി, വരടിക്കുന്ന് ഭാഗങ്ങളില്‍ നാളെ (തിങ്കള്‍ ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ…

Read More

ഇ ഡി കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അറുപത് ദിവസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് ശിവശങ്കർ ചൂണ്ടിക്കാണിക്കും. സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴി ലഭിക്കണമെന്ന ഇഡിയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

Read More