രണ്ടാം ടി20യിൽ വിൻഡീസ് പൊരുതി തോറ്റു; ഇന്ത്യക്ക് പരമ്പര സ്വന്തം

  വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിലും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ എട്ട് റൺസിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസിന്റെ പോരാട്ടം 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസിൽ അവസാനിച്ചു നിക്കോളാസ് പൂരനും റോവ്മാൻ പവലും ചേർന്നുള്ള കൂട്ടുകെട്ട് വിൻഡീസിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന തോന്നലുണ്ടാക്കിയിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ…

Read More

സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ 2021- 22 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 14 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഓണ്‍ലൈനായി നടക്കും. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ താഴെ ലിങ്കില്‍ ലഭിക്കും.

Read More

കൊവിഡ് പോസിറ്റീവാണോ: ഈ കാര്യങ്ങള്‍ ചെയ്യാം

ന്യൂഡല്‍ഹി: ലഘുവായ തരത്തില്‍ കോവിഡ് ബാധിച്ചവര്‍ക്ക് വീടുകളില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചികിത്സാ ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം പുറത്തിറക്കി. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ, പ്രകൃതിചികിത്സ, എന്നിവയിലെ വിദഗ്ധ സമിതികള്‍ ചേര്‍ന്നാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. കൊവിഡ് പ്രതിരോധത്തിനുള്ള…

Read More

സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നല്‍കും: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഞങ്ങള്‍ ഒരിക്കലും സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കില്ല. സംസ്ഥാനങ്ങളുടെ വിഹിതം നല്‍കില്ലെന്ന് ഒരിക്കലും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. സംസ്ഥാനങ്ങളുടെ ജിഎസ്ടി വിഹിതം ഉറപ്പായും നല്‍കുമെന്നും നികുതി ബില്ല് അവതരിപ്പിച്ചു സംസാരിക്കുന്നതിനിടെ മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു മികച്ച മുഖ്യമന്ത്രി കൂടിയായിരുന്നു. സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ വളച്ചൊടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജിഎസ്ടി കൗണ്‍സിലിനെ ലംഘിച്ചും മറികടക്കാനും സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന…

Read More

കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി ഹാജരായത്. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആകാശിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ഇയാളുമായി ബന്ധമുണ്ട്. ഷുഹൈബ് വധക്കേസിലെ പ്രതി കൂടിയാണ് ഇയാൾ

Read More

മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ഉമ്മൻ ചാണ്ടി

  എന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതക്ക് അതീതമായ കൂട്ടായ്മക്ക് വേണ്ടും നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല, ഐക്യജനാധിപത്യ…

Read More

തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി

കൽപ്പറ്റ | തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് തിരൂരങ്ങാടി പാറക്കടവ് കുടുംബ ഖബർസ്ഥാനിൽ നടന്നു. അര നൂറ്റാണ്ടിലേറെ കാലം ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തുറാബ് തങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശാകേന്ദ്രമായിരുന്നു. നീറുന്ന പ്രശ്‌നങ്ങളുമായി എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു. നിരവധി ശിഷ്യഗണങ്ങളുമുണ്ട്….

Read More

കറുത്ത മാസ്‌കിന് വിലക്കെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി; മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്ന വാർത്തയും ശരിയല്ല

താൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കുണ്ടെന്ന പ്രചാരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകരെ പുറത്താക്കിയെന്നതും ശരിയല്ല. വിദ്യാർഥിയോട് ക്ഷുഭിതനായി എന്ന് പ്രചരിക്കുന്നതും ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ചില കുട്ടികൾ കറുത്ത മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. കുട്ടികളുമായുള്ള ആശയസംവാദ പരിപാടിക്കെതിരായി ചില നീക്കങ്ങൾ ഉയരുന്നുണ്ട്. കറുത്ത മാസ്‌ക് പാടില്ലെന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ്. അങ്ങനെയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ അനുമതി നൽകണം; സർക്കാർ സുപ്രീം കോടതിയിൽ

പാലാരിവട്ടം പാലം പൊളിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പാലത്തിൽ തൽസ്ഥിതി തുടരണമെന്ന ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ അധ്യക്ഷനായ ബഞ്ചിന്റെ മുൻ ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത് അപകാതകൾ നിറഞ്ഞ നിർമാണം കണ്ടെത്തിയതിനെ തുടർന്ന് ഒരു വർഷമായി പാലം അടഞ്ഞുകിടക്കുകയാണ്. ജനങ്ങളുടെ അസൗകര്യം കാരണം പാലം പൊളിച്ച് പണിയാൻ തീരുമാനിച്ചതാണ്. കോടതി നടപടികളെ തുടർന്ന് നിർമാണം വൈകുകയാണ്. കുണ്ടന്നൂർ, വൈറ്റില പാലങ്ങൾ ഈ വർഷം കമ്മീഷൻ…

Read More

സംസ്ഥാനത്ത് ഇന്ന് ബാറുകളും തുറക്കില്ല; ഇന്ന് പൂർണ മദ്യനിരോധനം

  സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. തിരുവോണ ദിനമായതിനാലാണ് മദ്യശാലകൾ തുറക്കാത്തത്. ബെവ്‌കോ ഔട്ട് ലെറ്റുകൾ ഇന്ന് തുറക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ബാറുകളും പൂട്ടിക്കിടക്കുന്നതോടെ സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ ഒന്നും പ്രവർത്തിക്കില്ല ബെവ്‌കോ തുറക്കാത്തതിനാൽ ബാറുകളിൽ ഇന്ന് തിരക്ക് വർധിക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാലാണ് ബാറുകളും തുറക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.

Read More