Headlines

മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ഉമ്മൻ ചാണ്ടി

 

എന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതക്ക് അതീതമായ കൂട്ടായ്മക്ക് വേണ്ടും നേതൃത്വം നൽകിയ നേതാവായിരുന്നു

അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല, ഐക്യജനാധിപത്യ മുന്നണിക്കും ജനാധിപത്യ മതേതരത്വ കേരളത്തിനും വലിയ നഷ്ടമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു