ഉപ തെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍, തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. കോവിഡ് വ്യാപനം മാത്രമല്ല, സംസ്ഥാന നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രം ശേഷിക്കെ ഒരു തെരഞ്ഞെടുപ്പ് ആവശ്യമില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഭീമമായ ചെലവും സര്‍ക്കാര്‍ കാരണമായി പറയുന്നു. ഈ ആവശ്യത്തിന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ്…