മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല; രമേശ് ചെന്നിത്തല

രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് ശിവശങ്കരനെ സർവീസിൽ നിന്ന് സംസ്ഥാന സർക്കാർ സസ്പെന്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്ക് നേരെ അന്വേഷണം നീളുന്നുവെന്ന് മനസിലായപ്പോൾ ശിവശങ്കരനെ സസ്പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കരന്‍. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴിവിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കരന്‍ ചെയ്തത്. അതിനാല്‍…

Read More

ആദ്യമായി അണുബോംബ് വര്‍ഷിച്ചതിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം ; ഇന്ന് ഹിരോഷിമാ ദിനം

1945 ആഗസ്ത് ആറിനാണ് ലോകം ആ മഹാദുരന്തത്തിന് സാക്ഷിയായത്. രണ്ടാംലോക മഹായുദ്ധത്തില്‍ തോല്‍വി സമ്മതിച്ച ജപ്പാന് മേലായിരുന്നു അമേരിക്കയുടെ അണ്വായുധാക്രമണം. ലോകം ഒരു കാലത്തും മറക്കാനിടയില്ല ആ കറുത്ത ദിനം. രണ്ടാം ലോകമഹായുദ്ധകാലത്തിന്‍റെ അവസാന നാളുകളില്‍ ജപ്പാനിലെ ഹിരോഷിമയില്‍ ലിറ്റില്‍ ബോയ് എന്ന അണുബോംബ് ബാക്കി വെച്ചത് ദുരിതങ്ങളുടേയും വേദനകളുടേയും തുടര്‍ദിനങ്ങളാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ എതിര്‍ ചേരിയിലുള്ള ജപ്പാനെ തകര്‍ക്കാന്‍ അമേരിക്ക പ്രയോഗിച്ച അണ്വായുധം അങ്ങനെ ലോകചരിത്രത്തിലെ സമാനതകളില്ലാത്തെ കൂട്ടക്കുരുതിയായി മാറി. തല്‍ക്ഷണം മരിച്ചത് 80,000ത്തോളം…

Read More

ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും

പൊതുഅവധി ദിവസങ്ങളാണെങ്കിലും ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് പെന്‍ഷനും ശമ്പളവും വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ ക്രമീകരണം. പരിഷ്‌കരണത്തിന് ശേഷമുള്ള പുതുക്കിയ ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തി ദിവസമാക്കിയതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ മൂന്നിന് മുന്‍പ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായാണ് ക്രമീകരണമെന്നും ഉത്തരവ് വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ ഹാജരാകുന്ന ജീവനക്കാര്‍ക്ക് മറ്റൊരു ദിവസം അവധി അനുവദിക്കും. എന്നാല്‍ ക്രൈസ്തവ വിഭാഗത്തില്‍പെട്ട ജീവനക്കാര്‍ക്ക്…

Read More

പരീക്ഷയും കല്യാണവും ഒരുദിവസം; മണവാട്ടിയായി ശാഹിന കോളേജിലെത്തി

  മാവൂർ: മംഗല്യ ദിനം ആർക്കും അങ്ങനെ മറക്കാനാകില്ല. ഓരോരുത്തരും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമകളുടെ ദിനമാണത്. എന്നാൽ, ശാഹിനയുടെ കല്യാണം മാവൂരിലെ നാട്ടുകാരും ബന്ധുക്കളും കോളജ് അധികൃതരും ഒരിക്കലും മറക്കാനിടയില്ല. മഹ്‌ളറ ആർട്‌സ് കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിനിയായ ശാഹിനയുടെ കല്യാണവും രണ്ടാം സെമസ്റ്റർ ഹിന്ദി പരീക്ഷയും ഒരു ദിവസമായിരുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പെട്ടെന്നുള്ള പരീക്ഷാ പ്രഖ്യാപനം വന്നപ്പോൾ ശാഹിനയുടെ കല്യാണ ദിനവും അതിൽ ഉൾപ്പെട്ടു. നേരത്തെ തീരുമാനിച്ച് നാട്ടുകാരെ വിളിച്ച കല്യാണമായതിനാൽ അത്…

Read More

യുക്രൈനില ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ബദല്‍ സംവിധാനം; എന്തെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല: വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍

യുക്രൈനില്‍ കുടങ്ങിക്കിടക്കുന്ന 18000 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും തിരികെ എത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്തുവരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യുദ്ധഭീഷണിയുടെ തുടക്കത്തില്‍ തന്നെ കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങി ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ നിലവില്‍ യുക്രൈന്‍ വ്യോമപാത അടച്ച സാഹചര്യത്തില്‍ വിമാന മാര്‍ഗം ആളുകളെ തിരികെ എത്തിക്കുന്നത് റദ്ദ് ചെയ്തിരിക്കുകയാണ്. ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ ബദല്‍ സംവിധാനം ആസൂത്രണം ചെയ്തുവരികയാണ്. എന്നാല്‍ അതെന്താണെന്ന് വെളിപ്പെടുത്താന്‍ ഇപ്പോള്‍…

Read More

നൂറ് ദിന കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; നടപ്പാക്കുന്നത് 2464.92 കോടിയുടെ പദ്ധതികൾ

  പ്രകടന പത്രിക നടപ്പാക്കുന്നതിനായി നൂറ് ദിന കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെയാണ് പദ്ധതി കാലയളവ്. 2464.92 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത് പൊതുമരാമത്ത്, റീബിൽഡ് കേരള, കിഫ്ബി എന്നിവയുടെ ഭാഗമായി പണം ചെലവഴിക്കും. പൊതുമരാമത്ത് 1519 കോടിയുടെ പദ്ധതികൾ പൂർത്തീകരിക്കും. 77,350 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു 25,000 ഹെക്ടർ ഭൂമിയിൽ ജൈവ കൃഷി നടപ്പാക്കും. 12,000 പട്ടയങ്ങൾ വിതരണം ചെയ്യും. കൊവിഡിൽ അനാഥരായ കുട്ടികൾക്കുള്ള…

Read More

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; ആകെ രോഗികൾ 480

  സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 42 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 5 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം…

Read More

പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ എടുത്തുകൊണ്ടുപോയി; തള്ളപ്പുലിയെ പിടികൂടാനായില്ല

  പാലക്കാട് ഉമ്മിനിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്നും കിട്ടിയ പുലിക്കുഞ്ഞുങ്ങളെ വെച്ച് തള്ളപ്പുലിയെ കണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഒരു കുഞ്ഞിനെ പുലി കൊണ്ടുപോയി. തള്ളപ്പുലിയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും പരാജയപ്പെട്ടു. ഇതോടെ ശേഷിച്ച ഒരു പുലിക്കുഞ്ഞിനെ വനംവകുപ്പ് തിരികെ കൊണ്ടുപോയി. ഉമ്മിനിയിൽ പതിനഞ്ച് വർഷമായി അടഞ്ഞുകിടന്ന വീട്ടിൽ നിന്നാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീടിനകത്ത് സ്ഥാപിച്ച ചെറിയ കൂടിന് പുറമെ വീടിനോട് ചേർന്ന് വലിയ കൂടും വെച്ചിരുന്നു. കുഞ്ഞുങ്ങളെ തേടി മൂന്ന് തവണ…

Read More

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More