കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അംഗീകരിക്കുമെന്ന് ഫേസ്ബുക്ക്

  കേന്ദ്രസർക്കാരിന്റെ ഐടി നയം അനുസരിച്ച് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കി വരികയാണെന്ന് ഫേസ്ബുക്ക്. നിർദേശങ്ങൾ നടപ്പാക്കാനുള്ള മൂന്ന് മാസത്തെ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഫേസ്ബുക്കിന്റെ പ്രതികരണം മാർഗനിർദേശങ്ങൾ നടപ്പാക്കും. എന്നാൽ ചില പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ പ്ലാറ്റ് ഫോമിൽ സ്വതന്ത്രമായി ഉപയോക്താക്കൾക്ക് അവരുടെ അഭിപ്രായം തുടർന്നും പ്രകടിപ്പിക്കാമെന്നും ഫേസ്ബുക്കിന്റെ വക്താവ് അറയിിച്ചു. 2021 ഫെബ്രുവരി 25നാണ് ഐടി മന്ത്രാലയം പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇത് അംഗീകരിക്കാൻ മൂന്ന് മാസത്തെ സമയവും നൽകിയിരുന്നു. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റർ,…

Read More

തിരുവനന്തപുരം സ്വദേശി കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിൽ ഇരുന്നയാൾ ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി താഹയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിലത്തെ നിലയിൽ നിന്ന് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബാര്‍ട്ടണ്‍ ഹില്‍ നിരീക്ഷണകേന്ദ്രത്തിന്‍റെ നാലാം നിലയില്‍ നിന്നും താഹ താഴേക്ക് ചാടിയത്. ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Read More

സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ ഇന്ന് തുറക്കും

സംസ്ഥാനത്തെ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ വിനോദസഞ്ചാരികൾക്കായി ഇന്ന് തുറക്കും. കോവിഡിന് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂർവ്വസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടാകും പുതിയ നടപടികൾ. ടൂറിസം രംഗം തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം പത്തു മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. പുരവഞ്ചികൾ, വ്യക്തിഗത ബോട്ടിംഗ്, സാഹസിക ടൂറിസം എന്നിവയടക്കമാണ് പുനരാരംഭിച്ചത്. മലയോര ടൂറിസം കേന്ദ്രങ്ങളും തുറന്നതോടെ സംസ്ഥാനത്തെ പ്രധാന വരുമാനസ്രോതസ്സായ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലായിരിക്കുകയാണ്. നിയന്ത്രിതമായ പ്രവേശനാനുമതി…

Read More

അഭയ കേസിലെ കോടതി വിധി: കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി, ഭാവഭേദമില്ലാതെ ഫാ. തോമസ് കോട്ടൂര്‍

തിരുവനന്തപുരം: നീണ്ട 28 വര്‍ഷത്തെ നിയമ പോരാട്ടത്തിനും സഭയുടെ സംഘടിത അട്ടിമറികള്‍ക്കുമൊടുവില്‍ സിസ്റ്റര്‍ അഭയക്ക് നീതി.കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫയും കുറ്റക്കാരാണെന്ന് സിബിഐ കോടതിയാണ് കണ്ടെത്തിയത്. ഇവര്‍ക്കുള്ള വിക്ഷ നാളെ വിധിക്കും. അതേസമയം, വിധി കേള്‍ക്കാന്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു. കുറ്റക്കാരാണെന്നുളള വിധി കേട്ട സിസ്റ്റര്‍ സെഫി കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.അതേസമയം തോമസ് കോട്ടൂര്‍ ഭാവവ്യത്യാസം കൂടാതെയാണ് വിധി കേട്ടത്.പ്രതികളുടെ ബന്ധുക്കള്‍ അടക്കമുളളവര്‍ കോടതി…

Read More

തൻ്റെ ആദ്യ വാഹനം മാരുതി 800 തിരികെ ലഭിക്കാൻ ആരാധകരോട് സഹായം അഭ്യർത്ഥിച്ച് മാസ്റ്റർ ബ്ലാസ്റ്റർ

ആദ്യ കാര്‍ കണ്ടെത്താന്‍ ആരാധകരോട് സഹായം തേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ .ക്രിക്കറ്റ് കളിച്ച സമയത്ത് സ്വന്തമായുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ കാര്‍ കണ്ടെത്താനാണ് സച്ചിന്‍ ആരാധകരുടെ സഹായം തേടിയത്. ആഗ്രഹിച്ച് ആദ്യമായി സ്വന്തമാക്കിയ വാഹനം, അതിലെ യാത്ര . എത്ര പുതിയ വാഹനങ്ങള്‍ പിന്നീട് സ്വന്തമാക്കിയാലും ആദ്യ വാഹനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പലരിലുമുണ്ടാകും. ആ വാഹനം ഇപ്പോള്‍ കയ്യിലില്ലെങ്കില്‍ നഷ്ടബോധവും തോന്നും . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കറും ഇപ്പോള്‍ അങ്ങനൊരു അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ആരാധകരോട്…

Read More

കൊച്ചി മെട്രോ തൈക്കുടം-പേട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി അധ്യക്ഷത വഹിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇരുവരും ചടങ്ങിൽ പങ്കെടുത്തത്. പേട്ട മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കൊച്ചി മേയർ സൗമിനി ജെയ്ൻ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എം സ്വരാജ്, പി ടി തോമസ് തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഉടൻ അന്തിമ അനുമതി നൽകുമെന്ന് കേന്ദ്രമന്ത്രി…

Read More

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു

  കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ അവസ്ഥയിലായിരുന്നു പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനായ പുനീത് രാജ്കുമാർ കന്നഡ ചലച്ചിത്ര ലോകത്തെ ഏറ്റവും തിരക്കുള്ള നായകനാണ്. പുനീതിന്റെ പേഴ്സണൽ മാനേജർ സതീഷാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പുനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് കന്നഡ മുഖ്യമന്ത്രി…

Read More

സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി ഉടമ ഡോ.കെ.മൊയ്തീന്റെ ഭാര്യ പള്ളിയാല്‍ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കള്‍: അബ്ദുല്‍ റഷീദ് (ബിസിനസ്), ഡോ.സലിം (സുല്‍ത്താന്‍ ബത്തേരി വിക്ടറി ആശുപത്രി),നസീമ. മരുമക്കള്‍: സെറീന, മുംതാസ്, അക്ബര്‍

Read More

കൊവിഡിന്റെ വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി

  നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കൊവിഡിനെതിരെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്നും മോദി പറഞ്ഞു സർവശക്തി ഉപയോഗിച്ചും കൊവിഡിനെതിരെ രാജ്യം പോരാടും. കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിലും ഓക്‌സിജൻ എക്‌സ്പ്രസ് ഓടിച്ചവരെയും മറ്റ് കൊവിഡ് മുന്നണി പോരാളികളിൽ ചിലരെയും മൻ കി ബാത്തിൽ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. രണ്ടാം…

Read More

പഞ്ചസാര എന്ന വില്ലൻ; എന്തുകൊണ്ട് പഞ്ചസാരയെ ‘വെളുത്ത വിഷം’ ​എന്ന് വിളിക്കുന്നു

  ശരീരത്തിന് ദോഷം ചെയ്യുന്ന ഭക്ഷണ പദാർത്ഥമാണ് പഞ്ചസാര. ദീർഘകാലമുള്ള അമിതമായ പഞ്ചസാരയുടെ ഉപയോഗം രോഗപ്രതിരോധ സംവിധാനത്തിന് വരെ വളരെ ദോഷകരമായി ഭവിക്കും. പഞ്ചസാരയുടെ ഭവിഷ്യത്തിനെ കുറിച്ചറിഞ്ഞാൽ ഒരുപക്ഷെ നിങ്ങളത് എളുപ്പത്തിൽ ഉപേക്ഷിച്ചേക്കാം. നിയന്ത്രിതമായ രീതിയിൽ കഴിച്ചില്ലെങ്കിൽ മനുഷ്യ ശരീരത്തിന് ഒരു വിഷം മാത്രമാണ് ഈ പഞ്ചസാര. ക്യാൻസറിന് കാരണമാകുന്നത് മുതൽ ടിഷ്യു ഇലാസ്തികത കുറയുന്നതിന് വരെ കാരണമായേക്കാവുന്ന ഈ ക്രിസ്റ്റൽ ക്യൂബുകൾ പല ആരോഗ്യ പ്രശ്‌നങ്ങളുടെയും ഉറവിടമാണ്. അതുകൊണ്ട് തന്നെയാണ് ഇതിനെ വൈറ്റ് ഡെത്ത് എന്ന്…

Read More