തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി

കൽപ്പറ്റ | തുറാബ് സാദാത്ത് കുടുംബത്തിലെ കാരണവരും പ്രമുഖ ആത്മീയ ചികിത്സാരിയുമായ സയ്യിദ് പൂക്കോയ തങ്ങൾ തുറാബ് (കൽപ്പറ്റ തുറാബ് തങ്ങൾ – 70) നിര്യാതനായി. തിങ്കളാഴ്ച രാവിലെ എട്ടിന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് തിരൂരങ്ങാടി പാറക്കടവ് കുടുംബ ഖബർസ്ഥാനിൽ നടന്നു. അര നൂറ്റാണ്ടിലേറെ കാലം ആത്മീയ ചികിത്സാ രംഗത്ത് നിറഞ്ഞുനിന്ന തുറാബ് തങ്ങള്‍ ഒട്ടേറെ പേര്‍ക്ക് ആശാകേന്ദ്രമായിരുന്നു. നീറുന്ന പ്രശ്‌നങ്ങളുമായി എല്ലാ വിഭാഗം ആളുകളും തങ്ങളെ സമീപിച്ചിരുന്നു. നിരവധി ശിഷ്യഗണങ്ങളുമുണ്ട്….

Read More

ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് സൗരവ് ഗാംഗുലി

  ഐപിഎൽ പതിനാലാം സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. താരങ്ങൾക്ക് കൊവിഡ് പടർന്നതോടെയാണ് ടൂർണമെന്റ് താത്കാലികമായി നിർത്തിവെച്ചത്. 29 മത്സരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ പൂർത്തിയാക്കാൻ സാധിച്ചത്. 31 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ഇത് എവിടെ വെച്ച് നടത്താനാകുമെന്ന ആലോചനയാണ് ബിസിസിഐ നടത്തുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനവും നിയന്ത്രണങ്ങളും കണക്കിലെടുത്താൻ ബാക്കിയുള്ള മത്സരങ്ങൾ ഇന്ത്യയിൽ നടത്താനാകില്ലെന്നാണ് ഗാംഗുലി പറയുന്നത്.

Read More

ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ; നിയന്ത്രണങ്ങൾ കർശനമാക്കണം

ലോക്ക് ഡൗൺ തുടർ തീരുമാനം വരുന്നതിന് മുമ്പായി സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു തുടങ്ങി. ലോക്ക് ഡൗൺ നീട്ടണമെന്നതാണ് മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. ലോക്ക് ഡൗൺ പിൻവലിച്ചാലും അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഛത്തിസ്ഗഢ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടണമെന്നതാണ് ജാർഖണ്ഡ് ഉന്നയിച്ച ആവശ്യം. മറ്റ് സംസ്ഥാനക്കാർക്ക് പ്രവേശന പെർമിറ്റ് ഏർപ്പെടുത്തണമെന്ന് അസം സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്രത്തെ അറിയിക്കാൻ…

Read More

4647 പേർക്ക് കൂടി സംസ്ഥാനത്ത് രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 59,923 പേർ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4647 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 401, കൊല്ലം 281, പത്തനംതിട്ട 182, ആലപ്പുഴ 363, കോട്ടയം 311, ഇടുക്കി 56, എറണാകുളം 532, തൃശൂർ 470, പാലക്കാട് 437, മലപ്പുറം 612, കോഴിക്കോട് 610, വയനാട് 111, കണ്ണൂർ 217, കാസർഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,923 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,86,998 പേർ ഇതുവരെ കോവിഡിൽ…

Read More

ദുബൈ എക്‌സ്‌പോയിൽ സംഗീത ഇന്ദ്രജാലവുമായി എ ആർ റഹ്മാന്റെ ഫിർദൗസ് ഓർകസ്ട്ര

  വനിത സംഗീതജ്ഞരെ മാത്രം ഉൾപ്പെടുത്തി ഓസ്‌കാർ ജേതാവ് രൂപീകരിച്ച ഫിർദൗസ് ഓർകസ്ട്രയുടെ ആദ്യ അവതരണം ദുബൈ എക്‌സ്‌പോ 2020ൽ നടന്നു. എക്‌സ്‌പോയിലെ ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ടാണ് ഫിർദൗസിന്റെ ആദ്യ പരിപാടി നടന്നത്. എക്‌സ്‌പോ വില്ലേജിലെ ജൂബിലി സ്‌റ്റേജിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് പരിപാടി ആരംഭിച്ചത്. 23 അറബ് രാജ്യങ്ങളിലെ 50 വനിതാ സംഗീതജ്ഞരാണ് ഓർകസ്ട്രയിലുള്ളത്. യാസ്മിന സബയാണ് സംഗീതപരിപാടി നയിച്ചത്. ആയിരങ്ങളാണ് റഹ്മാന്റെ സംഗീത പരിപാടി ആസ്വദിക്കാനായി ജൂബിലി സ്റ്റേജിൽ തടിച്ചു കൂടിയത്. വളരെ…

Read More

മുത്തങ്ങ, ബാവലി ,കുട്ട വഴി അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങൾക്ക് പോകാൻ നിയന്ത്രണമില്ലെന്ന് അധികൃതർ അറിയിച്ചു

സുൽത്താൻ ബത്തേരി മുത്തങ്ങ, ബാവലി ,കുട്ട വഴി അതിർത്തികളിലൂടെ ചരക്ക് വാഹനങ്ങൾക്ക് പോകാൻ നിയന്ത്രണമില്ലെന്ന് അധികൃതർ അറിയിച്ചു. മുത്തങ്ങ വഴിയുള്ള അന്തർസംസ്ഥാന റോഡിൽ ഗതാഗതം പുനസ്ഥാപിച്ചതിനാൽ യാത്രക്കാർ ഈ വഴി ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു

Read More

മുഖ്യമന്ത്രി ഇന്നലെ രാജിവെക്കുമെന്നാണ് ജനം കരുതിയത്; എന്നാൽ പ്രത്യേക തരം ക്യാപ്‌സൂൾ അവതരിപ്പിച്ചുവെന്ന് ചെന്നിത്തല

പിണറായി വിജയന്റെ ഭരണത്തിൽ പാർട്ടി ഇന്ന് ശരശയ്യയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ മുഖ്യമന്ത്രി രാജി പ്രഖ്യാപിക്കുമെന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്‌സൂളാണെന്ന് ചെന്നിത്തല പറഞ്ഞു   ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പാർട്ടിക്കാണോ ഭരണത്തിനാണോ ദുർഗന്ധം എന്ന് മാത്രമാണ് സംശയം. കള്ളപ്പണ കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിലും അറസ്റ്റിലായി. ഒരു ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്….

Read More

വയനാട്ടിൽ പുതിയ കണ്ടെയന്‍‌മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,6,7,15, വാര്‍ഡുകളെ കണ്ടെയന്‍്‌മെന്റ് സോണായും വാര്‍ഡ് 8 കടകള്‍ മുതല്‍ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗം മൈക്രോ കണ്ടെയന്‍്‌മെന്റ് സോണായും ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

Read More

ആലുവയിലെ യുവതിയുടെ ആത്മഹത്യ; സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി

  ആലുവയിൽ ഭർതൃവീട്ടുകാർക്കെതിരെ പോലീസിൽ പരാതി നൽകിയ ശേഷം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആലുവ സിഐക്കെതിരെ നടപടി. സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്ന് നീക്കി. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ സിഐക്കെതിരെ പരാമർശമുണ്ടായിരുന്നു എടയപ്പുറത്ത് മൊഫിയ പർവീൺ എന്ന 23കാരിയാണ് ആത്മഹത്യ ചെയ്തത്. മൊഫിയയുടെ ആത്മഹത്യ കേസ് ആലുവ ഡിവൈഎസ്പി അറിയിക്കും. മൊഫിയയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുക്കും. ഒരു മാസം മുമ്പാണ് ഭർതൃവീട്ടുകാർക്കെതിരെ യുവതി പരാതി നൽകിയത്. പരാതിയിൽ ഇന്നലെ യുവതിയെയും പിതാവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പരാതി…

Read More